തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റ് ഉദ്ഘാടനം ഇന്ന്
Mail This Article
തൊടുപുഴ ∙ കേന്ദ്ര സർക്കാരിന്റെ പിഎം കെയർ പദ്ധതി പ്രകാരം തൊടുപുഴ ജില്ല ആശുപത്രിയിൽ അനുവദിച്ച ഓക്സിജൻ പ്ലാന്റിന്റെ ഉദ്ഘാടനം ഇന്ന് 10ന് ഡീൻ കുര്യാക്കോസ് എംപി നിർവഹിക്കും. പി.ജെ.ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, ജില്ല കലക്ടർ ഷീബ ജോർജ്, ജില്ല പഞ്ചായത്ത് അംഗങ്ങൾ, നഗരസഭ അംഗങ്ങൾ, വിവിധ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
ഒരു മിനിറ്റിൽ 1000 ലീറ്റർ ഓക്സിജൻ സംഭരിക്കാൻ ശേഷിയുള്ളതാണ് പ്ലാന്റ്. പ്ലാന്റിലെ കേന്ദ്രീകൃത വിതരണ ശൃംഖല വഴി പഴയ ആശുപത്രി വാർഡിലെ 84 കിടക്കകളിലും , പുതിയ ആശുപത്രി വാർഡിലെ 24 കിടക്കകളിലും ഉൾപ്പെടെ 108 കിടക്കകളിൽ പൈപ്പ് ലൈൻ വഴി ഓക്സിജൻ എത്തിക്കാൻ കഴിയുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ദിവസം 250 ജംബോ സിലിണ്ടറുകൾ നിറയ്ക്കാനുള്ള ഓക്സിജൻ ഇവിടെ സ്ഥാപിച്ചിട്ടുള്ള പ്ലാന്റിൽ നിന്ന് ഉൽപാദിപ്പിക്കാനാവും. കോവിഡ് രോഗികൾ ഉൾപ്പെടെ ചികിത്സ തേടി എത്തുന്ന രോഗികൾക്ക് ഓക്സിജൻ എളുപ്പം നൽകുന്നതിന് ഈ സംവിധാനം വഴി സാധിക്കും.