ADVERTISEMENT

മറയൂർ ∙ വംശനാശ ഭീഷണി നേരിടുന്നതും സംരക്ഷിത ഇനവുമായ വരയാടിന് വളർത്താടിൽ കുട്ടി പിറന്ന അപൂർവ കാഴ്ച മറയൂരിൽ. ചിന്നാർ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ പാളപ്പെട്ടി മലപ്പുലയ ഊരിലെ വനാതിർത്തിയിലുള്ള ഗോപാലകൃഷ്ണന്റെ വീട്ടിലെ ആടുകൾക്കൊപ്പം വരയാടും ജീവിക്കുന്നത്. ഇരവികുളം നാഷനൽ പാർക്കിലും ചിന്നാർ വന്യജീവി സങ്കേതത്തിലെ ഒലിക്കുടിയിലും മാങ്ങാപ്പാറയിലും മാത്രമാണ് വരയാടുകൾ ഉണ്ടായിരുന്നത്.

ഇതിൽ മാങ്ങാപ്പാറയിൽ നിന്നുമാണ് പാളപ്പെട്ടികുടിക്കു സമീപം വരയാടുകൾ എത്തിയത്. രണ്ട് വരയാടുകളാണ് വളർത്താടുകൾക്കൊപ്പം ചേർന്നത്. ഗോപാലകൃഷ്ണന്റെ ആട്ടിൻപ്പറ്റത്തിന്റെ ഒപ്പം ചേർന്ന ആൺ വരയാടിന്റേതാണ് കുട്ടി. ആട്ടിൻ കുട്ടി പിറന്നതിനു ശേഷം വനത്തിൽ നിന്നെത്തിയ വരയാട് വനത്തിലേക്ക് മടങ്ങാതെ ആട്ടിൻകൂടിനു സമീപംതന്നെ കഴിയുകയാണ്. ഇത്തരത്തിലുള്ള അനുഭവം അപൂർവമാണന്ന് ആദിവാസികൾ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com