ADVERTISEMENT

തൊടുപുഴ∙ ഇരുപതോളം വീടുകളിലേക്കു പോകുന്ന വഴിയിൽ ഈയിടെ നഗരസഭ നിർമിച്ച കലുങ്ക് സമീപവാസികൾക്കു ദ്രോഹമായി. റോഡിനെക്കാൾ 2 അടിയോളം ഉയർത്തി കലുങ്ക് നിർമിച്ചതോടെ സമീപത്തെ വീട്ടിലേക്കുള്ള വഴിയും അടഞ്ഞു. വീടുകളിലെ ഗേറ്റുകൾ തുറക്കാൻ സാധിക്കാത്ത വിധത്തിലാണ്. നഗരസഭ 6–ാം വാർഡിൽ വെയർ ഹൗസ് റോഡിനു സമീപത്തെ കലുങ്കാണ് നാട്ടുകാരെ ദുരിതത്തിലാക്കിയത്. ഇനി ഇവിടെ രു വീടുകളിലേക്കു വാഹനം കയറണമെങ്കിൽ വീടിന്റെ ഗേറ്റു തന്നെ പൊളിച്ചു മാറ്റി വഴി ഉയർത്തി നിർമിക്കേണ്ട അവസ്ഥയാണ്. ഇങ്ങനെ ചെയ്താലും റോഡിലൂടെ ഒഴുകി വരുന്ന വെള്ളം വീട്ടിലേക്ക് എത്തുന്ന സ്ഥിതിയാണ്.

ഐസി കോളജിനു സമീപത്തുള്ള റോഡിലേക്കു പോകുന്ന ഓടയ്ക്കു കുറുകെ നിർമിച്ചിരിക്കുന്ന കലുങ്ക് രണ്ട് റോഡുകളിൽ നിന്ന് രണ്ടടി ഉയരത്തിലാണ് നിൽക്കുന്നത്. കലുങ്ക് നിർമാണത്തിന് മാത്രം 5,75,000/- രൂപ ചെലവഴിച്ചു. ഇതിലെ വാഹനം കടന്നു പോകണമെങ്കിൽ റോഡിന്റെ ഉയരം കൂട്ടുകയോ കലുങ്ക് പൊളിച്ച് ഉയരം കുറച്ചു പണിയുകയോ ഇനി മാർഗമുള്ളൂ. നിർമാണം നടക്കുന്ന അവസരത്തിൽ നാട്ടുകാരും കരാറുകാരനും ഇതിലെ അപാകതകൾ ചൂണ്ടിക്കാണിച്ചെങ്കിലും എൻജിനീയറിങ് വിഭാഗത്തിലെ ചില ഉദ്യോഗസ്ഥരുടെ പിടിവാശിയാണു വീഴ്ചയ്ക്കു കാരണമെന്നു യുഡിഎഫ് കൗൺസിലർമാർ കുറ്റപ്പെടുത്തി.

നഗരസഭാ വികസനകാര്യ സ്ഥിരസമിതി ചെയർമാൻ കെ.ദീപക്, ആരോഗ്യകാര്യ സ്ഥിരസമിതി ചെയർമാൻ എം.എ.കരിം, കൗൺസിലർ സനു കൃഷ്ണൻ എന്നിവർ സ്ഥലം സന്ദർശിച്ചു. നഗരസഭയ്ക്ക് ഇതിലൂടെ ഉണ്ടാകുന്ന ഭാരിച്ച സാമ്പത്തിക നഷ്ടം എൻജിനീയറിങ് വിഭാഗത്തിൽനിന്ന് ഈടാക്കുകയും അടിയന്തരമായി കലുങ്ക് പൊളിച്ചുമാറ്റി റോഡ് ഗതാഗതയോഗ്യമാക്കുകയും ചെയ്യണമെന്നു കൗൺസിലർമാർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com