ADVERTISEMENT

ചെറുതോണി ∙ കർഷകരുടെയും സാധാരണക്കാരുടെയും തലയ്ക്കു മുകളിൽ തൂങ്ങുന്ന വാളായി സുപ്രീം കോടതി വിധി മാറിയെന്ന് ഇടുക്കി രൂപതാ ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ. വനഭൂമിയോടു ചേർന്ന് ഒരു കിലോമീറ്റർ ദൂരം പരിസ്ഥിതിലോല മേഖല വേണമെന്ന ഉത്തരവിനെതിരെ ഇടുക്കി രൂപതാ കെസിവൈഎമ്മിന്റെ ആഭിമുഖ്യത്തിൽ കലക്ടറേറ്റിലേക്കു നടത്തിയ ബഹുജന മാർച്ച് പൈനാവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. 

ബഫർ സോൺ പ്രഖ്യാപനം മലയോര മേഖലയെ പ്രതികൂലമായി ബാധിക്കും. കർഷകരുടെ ആശങ്ക പരിഹരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാർ അടിയന്തരമായി നിയമ നിർമാണം നടത്തണം. സാധാരണക്കാരെ പ്രതിരോധത്തിലാക്കുന്ന ഇത്തരം സാഹചര്യങ്ങളിൽ നാടിനെ രക്ഷിക്കാൻ ഇടുക്കി രൂപത സമര മുഖത്ത് സജീവമായി ഉണ്ടാകും. ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ  തുടർ സമരങ്ങൾ ഉണ്ടാകും. സമരങ്ങൾക്ക് സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നു സമാന ചിന്താഗതിക്കാരുടെ പിന്തുണ സ്വീകരിക്കുമെന്നും മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു. 

കലക്ടറേറ്റ് പടിക്കൽ നടന്ന ധർണയിൽ കെസിവൈഎം രൂപത പ്രസിഡന്റ് അലക്സ് തോമസ് അധ്യക്ഷനായിരുന്നു. എകെസിസി രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ മുഖ്യ പ്രഭാഷണം നടത്തി. രൂപതാ വികാരി ജനറൽ ഫാ.ഏബ്രഹാം പുറയാറ്റ്, കെസിവൈഎം രൂപതാ ഡയറക്ടർ ഫാ. ജോസഫ് നടൂപടവിൽ, മീഡിയ കമ്മിഷൻ ഡയറക്ടർ ഫാ.ജിൻസ് കാരയ്ക്കവയലിൽ, ഫാ. ജോസഫ് പൗവത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു. മാർച്ചിലും ധർണയിലും രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഒട്ടേറെ പ്രവർത്തകർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com