ADVERTISEMENT

തൊടുപുഴ ∙ മാവേലിയില്ലാതെ എന്ത് ഓണാഘോഷം ?. നാട്ടിൻപുറങ്ങളിലും നഗരത്തിലും ഓണക്കാലത്തെ പതിവു കാഴ്ചയാണ് മാവേലി വേഷം കെട്ടുന്നവർ. വസ്ത്രവ്യാപാര സ്ഥാപനങ്ങൾ അടക്കമുള്ള പല കടകളിലും സന്ദർശകരെ സ്വീകരിക്കാൻ മാവേലിയുണ്ടാകും. പക്ഷേ, കോവിഡ് കാരണം കഴിഞ്ഞ രണ്ടു വർഷവും, മാസ്ക് ധരിച്ച് വീട്ടിലിരിക്കാനായിരുന്നു ഈ ‘മാവേലി’മാരുടെ യോഗം. എന്നാൽ, ഇത്തവണ കോവിഡ് ആശങ്കകൾ നീങ്ങിയതോടെ, മാവേലിയുടെ വേഷമണിഞ്ഞ് കിരീടം ചൂടി നാടും നഗരവും ആഘോഷത്തിമർപ്പിലാക്കാൻ ഇവർ ഇറങ്ങിക്കഴിഞ്ഞു.

സമൃദ്ധിയുടെ ആ ഓണനാളുകൾ തിരികെ എത്തിയതിന്റെ ആവേശത്തിലാണ് ഇവർ. വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ മാവേലിയുടെ വേഷമണിഞ്ഞ് നിൽക്കുന്നതിനു ഒരുദിവസം 4,000–5,000 രൂപ വരെയാണ് പ്രതിഫലം. ഘോഷ യാത്രകൾക്കു പരമാവധി 3,500 രൂപ വരെയാണ് ലഭിക്കാറുള്ളതെന്നും മാവേലി വേഷം കെട്ടുന്നവർ പറയുന്നു. വസ്ത്രം, കിരീടം, കുട, ആഭരണങ്ങൾ, മേക്കപ്പ് എന്നിവയ്ക്കുള്ള ചെലവ് സ്വന്തം കയ്യിൽ നിന്നു എടുക്കണം. മാവേലിയുടേതു പോലുള്ള വസ്ത്രങ്ങളും കിരീടവും ധരിച്ച് ഓലക്കുടയും പിടിച്ച് മണിക്കൂറുകളോളം നിൽക്കു കയെന്നത് ചെറിയ കാര്യമല്ല.

ഈ സമയത്ത് വെള്ളം മാത്രമേ കുടിക്കാനാകൂ. ഇതിനിടയിൽ സന്ദർശകരെ കൈവീശി കാട്ടണം, ഓണാശംസ നേരണം,​ കുരുന്നുകൾക്ക് സമ്മാനം കൊടുക്കണം, കുട്ടികൾ ഉൾപ്പെടെയുള്ള വരുടെ കൂടെ സെൽഫിയെടുക്കാൻ നിന്നുകൊടുക്കണം എന്നിങ്ങനെ പണി ഏറെ. ഓണക്കാലമായാൽ, കടകൾക്കു മുന്നിൽ മാത്രമല്ല, ഓണാഘോഷ പരിപാടികളിലും, ഘോഷയാത്രകളിലുമെല്ലാം മാവേലി തന്നെയാണ് താരം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com