ഉപതിരഞ്ഞെടുപ്പിൽ 66.69% പോളിങ്
Mail This Article
തൊടുപുഴ∙ ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിൽ നടത്തിയ ഉപതിരഞ്ഞെടുപ്പിൽ ആകെ 66.69 ശതമാനം ആളുകൾ വോട്ട് രേഖപ്പെടുത്തി. ഇളംദേശം ബ്ലോക്ക് പഞ്ചായത്തിലെ വണ്ണപ്പുറം വാർഡ് - 62.78 ശതമാനം, ശാന്തൻപാറ പഞ്ചായത്ത് തൊട്ടിക്കാനം വാർഡിൽ - 72.23 ശതമാനം, കഞ്ഞിക്കുഴി പഞ്ചായത്ത് പൊന്നെടുത്താൽ വാർഡിൽ- 75.53 ശതമാനം, കരുണാപുരം പഞ്ചായത്ത് കുഴിക്കണ്ടം വാർഡിൽ - 76.38 ശതമാനം എന്നിവയാണ് വാർഡുകൾ തിരിച്ചുള്ള പോളിങ് ശതമാനം.
ഇളംദേശം ബ്ലോക്ക് പഞ്ചായത്തിലെ ഒന്നാം വാർഡിന്റെ വോട്ടെണ്ണൽ ഇളംദേശം കലയന്താനി ബ്ലോക്ക് പഞ്ചായത്ത് ഹാളിലും ശാന്തൻപാറ പഞ്ചായത്തിലെ 10ാം വാർഡിന്റെ വോട്ടെണ്ണൽ ശാന്തൻപാറ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലും നടത്തും. കഞ്ഞിക്കുഴി പഞ്ചായത്തിലെ 18ാം വാർഡിന്റെ വോട്ടെണ്ണൽ പൈനാവ് മോഡൽ റസിഡൻഷ്യൽ സ്കൂളിലും കരുണാപുരം പഞ്ചായത്തിന്റെ 16ാം വാർഡിന്റെ വോട്ടെണ്ണൽ നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലുമാണ്. വോട്ടെണ്ണൽ ഇന്നു രാവിലെ 10ന് ആരംഭിക്കും. ഇളംദേശം ബ്ലോക്ക് പഞ്ചായത്തിൽ 12 ബൂത്തുകളും ശാന്തൻപാറ പഞ്ചായത്ത് 2 ബൂത്തുകളും ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്ത് 2 ബൂത്തുകളും കരുണാപുരം പഞ്ചായത്തിൽ 2 ബൂത്തുകളും ഉൾപ്പെടെ ആകെ 18 ബൂത്തുകളാണുള്ളത്.