ADVERTISEMENT

മൂന്നാർ∙ കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ ദേവികുളം ഭാഗത്തുണ്ടായ മൂന്ന് വ്യത്യസ്ത വാഹനാപകടങ്ങളിൽ നാലുപേർക്കു പരുക്കേറ്റു. ഒരാളുടെ നില ഗുരുതരം. കണ്ണൻദേവൻ കമ്പനി കടലാർ ഈസ്റ്റ് ഡിവിഷനിൽ ഗണേഷ് കുമാർ (35), സൂര്യനെല്ലി പെരിയ കനാൽ എസ്റ്റേറ്റിലെ തൊഴിലാളികളായ സെൻട്രൽ ഡിവിഷനിൽ പി.മണി (51), ജെ.ഗാന്ധി (45) ഡ്രൈവർ ആർ.ഗോപി(38) എന്നിവർക്കാണു പരുക്കേറ്റത്.

ഗുരുതരമായി പരുക്കേറ്റ ഗാന്ധിയെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ ടാറ്റാ ടീ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയ്ക്കാണ് ദേവികുളം ബ്ലോക്ക് ഓഫിസിനു സമീപത്തെ വളവിൽ തിരുവല്ല സ്വദേശികളായ അഞ്ചംഗ സംഘം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡിന് താഴേക്ക് മറിഞ്ഞത്.

കാർ ഓടിച്ചിരുന്ന സ്ത്രീ ഉറങ്ങി പോയതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ആർക്കും പരുക്കില്ല. മൂന്നു മണിയോടെ ലാക്കാട് എസ്റ്റേറ്റിനു സമീപത്ത് പെരിയ കനാലിൽ നിന്നും പള്ളിവാസലിലേക്കു തേയില കയറ്റി വന്ന ട്രാക്ടർ കേഴയാട് കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് തൊഴിലാളികൾക്ക് പരുക്കേറ്റു.

മൂന്നരയോടെ ദേവികുളം ഗ്യാപ് റോഡിൽ വച്ച് കർണാടക സ്വദേശികളായ വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന കാറും കടലാർ സ്വദേശി ഓടിച്ചിരുന്ന കാറും തമ്മിൽ കൂട്ടിയിടിച്ചാണ് ഗണേഷ് കുമാറിന് പരുക്കേറ്റത്. ക്രിസ്മസ് അവധിയെ തുടർന്ന് തേനിയിൽ പഠിക്കുന്ന മക്കളെ കൂട്ടികൊണ്ടുവരാൻ പോകുകയായിരുന്നു ഗണേഷ് കുമാർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com