ADVERTISEMENT

നെടുങ്കണ്ടം∙ നെടുങ്കണ്ടം പഞ്ചായത്തിന്റെ പകൽവീടിനുള്ളിൽ നോക്കാനാളില്ലാതെ ദുരിത ജീവിതം നയിച്ച കുട്ടപ്പൻ (82), നാരായണൻ (72) എന്നിവരെ കലക്ടർ ഷീബ ജോർജ് നേരിട്ടെത്തി മുരിക്കാശേരി പടമുഖം സ്നേഹമന്ദിരത്തിലേക്കു മാറ്റി. രോഗം മൂലം അവശരായ ഇരുവരെയും സ്നേഹമന്ദിരത്തിലേക്കു കൊണ്ടുപോകാനും ചികിത്സ ഉറപ്പാക്കാനും ആംബുലൻസ് സൗകര്യം അടക്കം ഒരുക്കി എത്തിയ കലക്ടർ ഇവരെ യാത്രയാക്കിയ ശേഷമാണു പകൽവീട്ടിൽ നിന്നിറങ്ങിയത്.

ഇരുവരുടെയും അവസ്ഥയെക്കുറിച്ചു മനോരമ നൽകിയ വാർത്തയെ തുടർന്നാണു കലക്ടർ അപ്രതീക്ഷിതമായി എത്തിയത്. കുട്ടപ്പനു വർഷങ്ങളായി അഭയകേന്ദ്രം പകൽവീടാണ്. കോവിഡ് കാലത്ത് ആരും നോക്കാനില്ലാതെ വന്നതോടെ നാരായണനും പകൽവീട്ടിൽ എത്തി. നന്നായി ഭക്ഷണം കഴിച്ചിട്ട് കാലങ്ങളായെന്നാണ് 2 പേരും പറയുന്നത്.

സുമനസ്സുകളുടെ സഹായവും നെടുങ്കണ്ടം ജനമൈത്രി പൊലീസ് കഴിഞ്ഞ രണ്ടര വർഷമായി നൽകുന്ന മരുന്നുമായിരുന്നു ഇവരുടെ ഏക ആശ്വാസം. റോട്ടറി കാർഡമം സിറ്റി പ്രസിഡന്റ് ആർ.രാജേഷ്, യുനസ് സിദ്ദിഖ്, ടി.ആർ.മനോജ്, എബിൻ, എ.എൻ.ശിവദാസൻ, നെടുങ്കണ്ടം പഞ്ചായത്ത് സെക്രട്ടറി എ.വി.അജികുമാർ, വൈസ് പ്രസിഡന്റ് അജിഷ് മുതുകുന്നേൽ, വാർഡ് മെംബർമാരായ ഷിഹാബ് ഈട്ടിക്കൽ.

ഡി.ജയകുമാർ, ബിന്ദു സഹദേവൻ, സുരേഷ് പള്ളിയാടി, പ്രീമി ലാലിച്ചൻ, ഷാന്റി ബിജോ, വിജയലക്ഷ്മി, നേതാക്കളായ ജോസ് അമ്മൻചേരി എന്നിവരും കലക്ടർക്കൊപ്പം എത്തി. 6 മാസം മുൻപാണ് നെടുങ്കണ്ടം ടൗണിൽ കുട്ടപ്പനെ ഓട്ടോറിക്ഷ ഇടിച്ചത്. ഗുരുതര പരുക്കേറ്റ കുട്ടപ്പൻ ചികിത്സ കിട്ടാതെ 2 കമ്പുകൾ കുത്തിയാണ് നടന്നിരുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com