പലഹാരം വാങ്ങുന്നതിനിടെ ദമ്പതികൾ പിടിയിൽ; എസ്ഐ എന്ന് മറുപടി: ബേക്കറിയുടമയ്ക്ക് നഷ്ടം 4700 രൂപ
Mail This Article
തൂക്കുപാലം ∙ ബേക്കറിയിൽ നിന്നു പലഹാരങ്ങൾ വാങ്ങുന്നതിനിടെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബേക്കറി ഉടമയ്ക്കു നഷ്ടം 4700 രൂപ. തൂക്കുപാലത്തെ ബേക്കറിയിൽ ഇന്നലെ ഉച്ചകഴിഞ്ഞാണു സംഭവം. ദമ്പതിമാരായ 2 പേർ ഇന്നലെ തൂക്കുപാലത്തെ ബേക്കറിയിലെത്തി 4700 രൂപയുടെ സാധനങ്ങൾ വാങ്ങി.
Also read: പാപ്പാൻമാരോട് അടുത്ത് ‘ധോണി’, കരിമ്പ് ഏറെയിഷ്ടം; ‘കൂടുജീവിത’ത്തോട് ഇണങ്ങി
വാങ്ങിയ പലഹാരങ്ങൾ ഇവർ എത്തിയ വാഹനത്തിൽ കയറ്റി. ശേഷം പണം നൽകാനായി ബേക്കറിയിലേക്കു കയറാൻ ശ്രമിക്കുന്നതിനിടെയാണു യുവാവിനെ 2 പേർ ചേർന്നു പിടികൂടി പൊലീസ് വാഹനത്തിലേക്കു കയറ്റിയത്. മഫ്തിയിലുള്ള പൊലീസ് സംഘമാണു വാഹനത്തിൽ ഉണ്ടായിരുന്നത്. ബേക്കറിയുടമ പണം ആവശ്യപ്പെട്ടെങ്കിലും പൊലീസ് വാഹനത്തിന്റെ മുൻവശത്തിരുന്ന പൊലീസുകാരൻ എസ്ഐയാണെന്നു പറഞ്ഞ ശേഷം വാഹനവുമായി ചീറിപ്പാഞ്ഞു.
ഇതോടെ ബേക്കറിയുടമ നെടുങ്കണ്ടം സ്റ്റേഷനിലെത്തി. എന്നാൽ നെടുങ്കണ്ടം പൊലീസ് ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്ന് അറിയിച്ചു. തുടർന്ന് അന്വേഷണം നടത്തിയെങ്കിലും സമീപ പൊലീസ് സ്റ്റേഷനുകളിലൊന്നും ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നു കണ്ടെത്തി. തുടർന്നു നെടുങ്കണ്ടം പൊലീസ് ബേക്കറിയിൽ എത്തി സിസിടിവി ദ്യശ്യങ്ങൾ പരിശോധിച്ചു. തിരുവനന്തപുരത്തു നിന്ന് എത്തിയ പൊലീസ് സംഘമാണു യുവാവിനെ കസ്റ്റഡിയിൽ എടുത്തതെന്നാണു സൂചന.