കർഷകരെ ആശങ്കയിലാക്കി കപ്പയ്ക്ക് അജ്ഞാത രോഗം
Mail This Article
×
തൊടുപുഴ∙ കർഷകരെ ആശങ്കയിലാക്കി കപ്പയ്ക്ക് അജ്ഞാത രോഗം. ആലക്കോട് സ്വദേശി പി.സി.ആന്റണിയുടെ ഒരേക്കർ കപ്പക്കൃഷിയുടെ അവസാനഘട്ട വിളവെടുപ്പിലാണ് രോഗം ശ്രദ്ധയിൽപെട്ടത്. കറുത്ത പാടുകളോടെയുള്ള കപ്പ ഉപയോഗയോഗ്യമല്ല. 25 വർഷമായി കപ്പക്കൃഷി ചെയ്യുന്ന തനിക്ക് ആദ്യമായാണ് ഈ അനുഭവമെന്ന് ആന്റണി പറഞ്ഞു.
ആലക്കോട് കൃഷിഭവനെ സമീപിച്ചപ്പോൾ കൂടുതൽ പഠനങ്ങൾക്കു ശേഷമേ ഏതു രോഗമാണെന്നു സ്ഥിരീകരിക്കാനാവൂ എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. വിദഗ്ധ പരിശോധനയ്ക്കായി രോഗം ബാധിച്ച കിഴങ്ങ് ലബോറട്ടറിയിലേക്കു കൈമാറി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.