പെട്രോൾ പമ്പിനു സമീപം കാട്ടുതീ പടർന്നു; ഭീതി
Mail This Article
×
മൂന്നാർ ∙ പെട്രോൾ പമ്പിന് സമീപം രാത്രിയിലുണ്ടായ കാട്ടുതീ പരിഭ്രാന്തി പരത്തി. മൂന്നാർ - മാട്ടുപ്പെട്ടി റോഡിൽ ഫ്ലവർ ഗാർഡനു സമീപം പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ പെട്രോൾ പമ്പിന് സമീപത്തുള്ള ഗ്രാന്റീസ് തോട്ടത്തിലാണ് ഞായർ രാത്രിയിൽ വൻ തീപിടുത്തമുണ്ടായത്. പമ്പിൽ നിന്നും 100 മീറ്റർ അകലെയാണ് തീപിടിത്തമുണ്ടായത്.
നാട്ടുകാരും പമ്പിലെ ജീവനക്കാരും ചേർന്ന് തീ കെടുത്താൻ ശ്രമമാരംഭിച്ചിരുന്നു. വിവരമറിഞ്ഞെത്തിയ അഗ്നി രക്ഷാ സേനയുടെ നേതൃത്വത്തിലാണ് തീ പൂർണമായി അണച്ചത്. പെട്രോൾ പമ്പിന് സമീപത്തായി കാട്ടുതീ പടർന്നത് പ്രദേശവാസികളിൽ പരിഭ്രാന്തി പരത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.