ഇടുക്കി – ചെറുതോണി അണക്കെട്ടുകളിലേക്ക് സന്ദർശക പ്രവാഹം
Mail This Article
×
ചെറുതോണി ∙ പ്രവേശനത്തിനുള്ള കാലാവധി അവസാനിക്കാനിരിക്കെ, ഇടുക്കി – ചെറുതോണി അണക്കെട്ടുകളിലേക്ക് സന്ദർശക പ്രവാഹം. ഇന്നലെ മാത്രം മൂവായിരത്തിലേറെ സഞ്ചാരികളാണ് കണ്ടു മടങ്ങിയത്. കഴിഞ്ഞ രണ്ടാഴ്ചയായി ദിവസവും ശരാശരി രണ്ടായിരത്തോളം സഞ്ചാരികൾ എത്തുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.
ചെറുതോണി അണക്കെട്ടിൽ വാർഷിക അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഈ മാസം ആദ്യം മുതൽ ഇടുക്കി അണക്കെട്ടിന്റെ പ്രവേശന കവാടത്തിലൂടെയാണ് സഞ്ചാരികളെ അണക്കെട്ടിലേക്ക് പ്രവേശിപ്പിക്കുന്നത്. ക്രിസ്മസ് – ന്യൂ ഇയർ വാരാഘോഷത്തോടനുബന്ധിച്ച് കഴിഞ്ഞ വർഷം ഡിസംബറിൽ തുറന്ന അണക്കെട്ടുകൾ നാളെ അടയ്ക്കും. അതോടെ ശനി, ഞായർ ദിവസങ്ങളിലും അവധി ദിനങ്ങളിലും മാത്രമായിരിക്കും അണക്കെട്ടുകളിലേക്ക് സന്ദർശകരെ അനുവദിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.