ADVERTISEMENT

മറയൂർ ∙ സ്ഥലം കയ്യേറിയതിനെതിരെ പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുക്കാതെ വന്നതോടെ സ്ഥലമുടമയായ സ്ത്രീ മറയൂർ പൊലീസ് സ്റ്റേഷനു മുന്നിൽ രാപകൽ സമരം ചെയ്തു. മറയൂർ ടൗണിൽ ചെമ്മൺകുഴിയിൽ സലീല പ്രശാന്തനാണ് (68) ചൊവ്വാഴ്ച രാത്രി 10 മുതൽ ഇന്നലെ ഉച്ചയ്ക്കു 12.30 വരെ സമരം നടത്തിയത്. വീട് ഉൾപ്പെടെയുള്ള 50 സെന്റ് സ്ഥലത്തിൽ 20 സെന്റ് സ്ഥലത്താണു കയ്യേറ്റം.

50 വർഷത്തിലധികമായി കൈവശമുള്ള ഭൂമിയാണെന്നും മൂന്നാർ– ഉദുമൽപേട്ട സംസ്ഥാനപാതയോടു ചേർന്ന സ്ഥലത്തിനു സെന്റിന് പത്തുലക്ഷത്തിലധികം വിലയുണ്ടെന്നും സലീല പറയുന്നു. തിങ്കളാഴ്ച രാത്രി മണ്ണുമാന്തിയന്ത്രവുമായെത്തി സ്ഥലം നിരത്തി ഷെഡ് കെട്ടുന്നതായി മറയൂർ സ്റ്റേഷനിൽ അറിയിച്ചെങ്കിലും പൊലീസ് എത്തിയില്ല. ചൊവ്വാഴ്ച രാവിലെ സ്റ്റേഷനിലെത്തിയിട്ടും പരാതി സ്വീകരിക്കാൻ പൊലീസ് തയാറായില്ല. തുടർന്നാണു സ്റ്റേഷനു മുന്നിൽ സമരം ചെയ്തത്.

വർഷങ്ങൾക്കു മുൻപു ഭർത്താവ് മരിച്ചതോടെ സലീല തനിച്ചാണു താമസം. ഇതു മുതലെടുത്താണു ഭൂമാഫിയ സ്ഥലം കൈവശപ്പെടുത്തിയ തെന്നു സലീല ആരോപിച്ചു.ദേവികുളം എംഎൽഎ എ.രാജ സ്റ്റേഷനിൽ എത്തി സലീലയുമായി സംസാരിച്ചു. നടപടിയെടുക്കുമെന്ന് എംഎൽഎയുടെ സാന്നിധ്യത്തിൽ എസ്എച്ച്ഒ ടി.സി. മുരുകൻ ഉറപ്പ് നൽകിയതോടെ സലീല സമരം നിർത്തി. അന്വേഷണം ആരംഭിച്ചതായി എസ്എച്ച്ഒ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com