ഇടുക്കി മെഡിക്കൽ കോളജിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും: മന്ത്രി റോഷി
Mail This Article
×
ചെറുതോണി ∙ ഇടുക്കി മെഡിക്കൽ കോളജിൽ വിദ്യാർഥികളുടെ അക്കാദമിക് മികവിനുവേണ്ടി അടിസ്ഥാന സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നു കോളജിന് അനുവദിച്ച ബസ് ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു മന്ത്രി. 26 ലക്ഷം രൂപ മുതൽ മുടക്കി 44 സീറ്റുകളുള്ള ബസാണ് കോളജിന് അനുവദിച്ചത്.
മെഡിക്കൽ കോളജിന് അനുവദിച്ച രണ്ടാമത്തെ ബസാണ് ഇത്. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ബിനു, കലക്ടർ ഷീബ ജോർജ്, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ, ജില്ലാ പഞ്ചായത്തംഗം കെ.ജി.സത്യൻ, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി.വർഗീസ് എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.