നഗരമധ്യത്തിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു; നടപടിയില്ല
Mail This Article
×
തൊടുപുഴ ∙ നഗരമധ്യത്തിൽ പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകാൻ തുടങ്ങിയിട്ട് ഒരാഴ്ചയിലേറെ ആയെങ്കിലും തിരിഞ്ഞു നോക്കാതെ അധികൃതർ. ഗാന്ധി സ്ക്വയറിലാണ് റോഡിന്റെ മധ്യഭാഗത്തായി പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നത്. ഇത് ഓരോ ദിവസം ചെല്ലുന്തോറും വർധിച്ചു കൊണ്ടിരിക്കുകയാണ്.
ഈ വെള്ളം റോഡിലൂടെ ഒഴുകി ഓടയിലൂടെ പുഴയിലേക്ക് പതിക്കുകയാണ്. ആയിരക്കണക്കിനു ലീറ്റർ വെള്ളമാണ് ദിവസവും പാഴാകുന്നത്. വാഹനങ്ങൾ ഓടുമ്പോൾ യാത്രക്കാരുടെ ദേഹത്ത് വെള്ളം തെറിക്കുന്നതും പതിവാണ്. സമീപത്തെ ഓട്ടോറിക്ഷ ഡ്രൈവർമാരും ഇതിന്റെ ദുരിതത്തിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.