ADVERTISEMENT

കുമളി∙ തമിഴ്നാട്ടിൽനിന്ന് തൊഴിലാളികളുമായി എത്തുന്ന വാഹനങ്ങളുടെ അമിതവേഗവും അപകടങ്ങളും പതിവായതോടെ പൊലീസ് വാഹന പരിശോധന കർശനമാക്കി.കഴിഞ്ഞ 2 മാസത്തിനിടെ കുമളിയുടെ വിവിധയിടങ്ങളിലായി അഞ്ചോളം അപകടങ്ങളാണ് നടന്നത്. ദിവസവും നിരവധി ജീപ്പുകളാണ് തോട്ടം തൊഴിലാളികളെ കുത്തിനിറച്ച് അതിർത്തി കടന്ന് എത്തുന്നത്. മതിയായ രേഖകളില്ലാതെയാണ് പല വാഹനങ്ങളും ഓടുന്നത്. അപകടങ്ങൾ തുടർച്ചയായതോടെ ആണ് പൊലീസ് പരിശോധന കർശനമാക്കിയത്. 

പരിശോധനയിൽ 13 വാഹനങ്ങൾക്ക് എതിരെ നിയമ നടപടികൾ സ്വീകരിച്ചു. 8 വാഹങ്ങൾക്ക് മതിയായ രേഖകൾ ഇല്ലാത്തിനാൽ പിഴ ഈടാക്കി. അനുവദനീയ എണ്ണത്തിൽ കൂടുതൽ യാത്രക്കാരെ കയറ്റിയ 5  വാഹനങ്ങൾക്കെതിരെയും കേസെടുത്തു.വരും ദിവസങ്ങളിലും പരിശോധനകൾ കർശനമാക്കുമെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം അതിർത്തി ചെക്പോസ്റ്റിനു മുൻപ് യാത്രക്കാരെ ഇറക്കിവിട്ട് ചെക്പോസ്റ്റ് കടന്നശേഷം വീണ്ടും അതേ വാഹനത്തിൽ യാത്രക്കാരെ കുത്തി നിറച്ച് യാത്ര തുടരുന്നത് പതിവു കാഴ്ചയാണ്. ഇതിന് എതിരെയും നടപടികൾ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com