ഫ്ലെക്സുകൾ നീക്കാൻ നടപടിയുമായി പഞ്ചായത്ത്
Mail This Article
×
മൂന്നാർ∙ പാതയോരങ്ങളിലും മറ്റും സ്ഥാപിച്ചിട്ടുള്ള ഫ്ലെക്സ് ബോർഡുകൾ നീക്കാൻ നടപടികളുമായി പഞ്ചായത്ത്. ഒരാഴ്ചയ്ക്കുള്ളിൽ ഇവ പൂർണമായി നീക്കം ചെയ്യാത്ത പക്ഷം പഞ്ചായത്ത് ശുചീകരണ തൊഴിലാളികളുടെ സഹായത്തോടെ ഇവ പൂർണമായി നീക്കം ചെയ്യുമെന്ന് പഞ്ചായത്ത് സെക്രട്ടറി കെ.എൻ.സഹജൻ പറഞ്ഞു. കലക്ടറുടെ നിർദേശപ്രകാരം പരസ്യബോർഡുകളും ഫ്ലെക്സ് ബോർഡുകളും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് രണ്ടാഴ്ച മുൻപ് പഞ്ചായത്ത് സെക്രട്ടറി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് കത്തുനൽകിയിരുന്നു.എന്നാൽ ഇവ നീക്കം ചെയ്യാൻ ബന്ധപ്പെട്ടവർ തയാറാകാതെ വന്നതോടെയാണ് പഞ്ചായത്ത് നേരിട്ട് ഇവ നീക്കം ചെയ്യാൻ രംഗത്തെത്തിയത്. ഹെഡ് വർക്സ് ഡാം മുതൽ പെരിയ വര കവല വരെയുള്ള സ്ഥലങ്ങളിലാണ് ഇവ കൂടുതലായി സ്ഥാപിച്ചിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.