ADVERTISEMENT

ചെറുതോണി ∙ ജില്ലയിലെ കായിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്തും ജില്ലാ സ്പോർട്സ് കൗൺസിലിലും ചേർന്ന് സംഘടിപ്പിച്ച കായിക വികസന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ അധ്യക്ഷനായിരുന്നു.

മുൻ ജില്ലാ പ്ലാനിങ് ഓഫിസർ ഡോ. സാബു വർഗീസ് സെമിനാർ നയിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ആന്റണി, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി.വർഗീസ്, ജില്ലാ പഞ്ചായത്തംഗം എം.ജെ. ജേക്കബ് എന്നിവർ പ്രസംഗിച്ചു. ഇന്തൊനീഷ്യയിൽ നടന്ന ഓഷ്യൻമാൻ ഓപ്പൺ വാട്ടർ കടൽ നീന്തൽ മത്സരത്തിൽ ചാംപ്യനും സംസ്ഥാന അക്വാറ്റിക് അസോസിയേഷൻ വൈസ് പ്രസിഡന്റുമായ ബേബി വർഗീസിനെ ചടങ്ങിൽ ആദരിച്ചു.

തീരുമാനങ്ങൾ

∙ നിർധനരായ കായികതാരങ്ങൾക്ക് സാമ്പത്തികസഹായവും കായികപരിശീലനവും നൽകുന്നതിനു കായിക നിധി രൂപീകരിക്കും. ഇതിനു തദ്ദേശസ്വയംഭരണ വകുപ്പിന്റെയും പഞ്ചായത്തിന്റെയും സഹായം തേടും.

∙ ഗ്രാമീണ സ്പോർട്സ് കൗൺസിൽ സജീവമാക്കുന്നതിന് എല്ലാ സ്ഥലത്തും കുട്ടികൾക്ക് പരിശീലനത്തിന് ആവശ്യമായ സൗകര്യം പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ഒരുക്കും.

∙ കായികദിനമായ ഓഗസ്റ്റ് 29ന് എല്ലാ പഞ്ചായത്തുകളും ഓണത്തിന്റെയും ലഹരിവിരുദ്ധ ക്യാംപെയ്നിന്റെയും ഭാഗമായി കായിക മത്സരങ്ങൾ നടത്തും.

∙ ഒക്ടോബർ 1ന് ലോക നടത്തദിനത്തിൽ എല്ലാ പഞ്ചായത്തു വാർഡുകളിലും ജനകീയ ക്യാംപെയ്നിന്റെ ഭാഗമായി നടത്തമത്സരം സംഘടിപ്പിക്കും

∙ പച്ചടി ഇൻഡോർ സ്റ്റേഡിയം, നെടുങ്കണ്ടം സിന്തറ്റിക് സ്റ്റേഡിയം എന്നിവയുടെ നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കും.

∙ എച്ച്എടിസി മൂന്നാർ, എസ്എൻവിഎച്ച്എസ്എസ് എൻആർ സിറ്റി, കാൽവരിമൗണ്ട് എച്ച്എസ്എസ്, പെരുവന്താനം ഹൈറേഞ്ച് സ്പോർട്സ് അക്കാദമി എന്നിവിടങ്ങളിൽ കായിക താരങ്ങൾക്ക് ഡേ ബോർഡിങ് സെന്റർ ആരംഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com