ADVERTISEMENT

നെടുങ്കണ്ടം∙ കപ്പ ബർഗർ, കപ്പ കട്‌ലറ്റ് മുതൽ കപ്പ കോഫി വരെ... ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂളിലെ രണ്ടാം വർഷ ഹോം സയൻസ് വിദ്യാർഥികളാണ് കപ്പകൊണ്ടുള്ള 80 വിഭവങ്ങൾ ഒരുക്കിയത്. കപ്പ ഫെസ്റ്റെന്ന പേരിൽ നടത്തിയ പരിപാടിയിൽ കപ്പ ബിരിയാണിയും എല്ലും കപ്പയും കപ്പ പായസം, കപ്പ മസാല എന്നിങ്ങനെ നീളുന്ന 80 വിഭവങ്ങളാണ് വിദ്യാർഥികൾ ഫെസ്റ്റിൽ ഒരുക്കിയത്.

പുതുതലമുറ നാടൻ ഭക്ഷണത്തെ മറന്ന് തുടങ്ങിയതോടെ ഒർമപ്പെടുത്തലിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചതെന്ന് സ്കൂൾ പ്രിൻസിപ്പൽ ഡോ.ലാലു തോമസ് പറഞ്ഞു. സേനാപതി പഞ്ചായത്തിലെ കർഷക അവാർഡ് ജേതാവ് ദേവസ്യ വെട്ടുകാട്ടിൽ കപ്പ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ റെനി ജോസഫ്, മനോജ് തോമസ്, പ്ലസ്ടു ഹോം സയൻസ് വിദ്യാർഥികൾ എന്നിവരുടെ നേതൃത്വത്തിലാണ് ഫെസ്റ്റ് നടത്തിയത്. പിടിഎ പ്രസിഡന്റ് മധു കടപ്ലാക്കൽ, സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ.അനിഷ് കുന്നത്തുപാറയിൽ എന്നിവർ പ്രസംഗിച്ചു. 

English Summary: From tapioca burger to tapioca coffee... students prepared 80 dishes made with tapioca

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com