ADVERTISEMENT
മറയൂർ∙ മറയൂരിൽ കൃഷിത്തോട്ടങ്ങളിൽനിന്നു മൂർഖനെയും പെരുമ്പാമ്പിനെയും പിടികൂടി. പുളിക്കര വയലിൽ പാറായി കുട്ടിയച്ചന്റെ കാപ്പിത്തോട്ടത്തിൽനിന്നാണ് 11 അടി നീളമുള്ള പെരുമ്പാമ്പിനെ പിടികൂടിയത്. പെരുമ്പാമ്പ് എന്തോ ജീവിയെ വിഴുങ്ങിയ നിലയിൽ ചുരുണ്ടുകിടക്കുന്നതു കണ്ട തൊഴിലാളികൾ നാച്ചിവയൽ ഫോറസ്റ്റ് സ്റ്റേഷന് വിവരം അറിയിച്ചു. ഉടൻതന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരും പാമ്പ് പിടിത്തത്തിൽ വിദഗ്ധനായ വാച്ചർ സെൽവരാജും സ്ഥലത്തെത്തി പിടികൂടുകയായിരുന്നു. പള്ളനാട് മംഗളംപാറയിൽ ശരവണന്റെ വീടിനു സമീപമുള്ള കമുക് തോട്ടത്തിൽനിന്നാണ് 6 അടി നീളമുള്ള മൂർഖനെ പിടികൂടിയത്. രണ്ടു പാമ്പുകളെയും വനം വകുപ്പിന്റെ നേതൃത്വത്തിൽ ചിന്നാർ വന്യജീവി സങ്കേതത്തിൽ ആലംപെട്ടിക്കു സമീപം തുറന്നുവിട്ടു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com