ADVERTISEMENT
മൂന്നാർ∙ ടൗണിലെ പഴം– പച്ചക്കറി ചന്തയിലെ വ്യാപാര സ്ഥാപനങ്ങൾ സാധനങ്ങൾക്ക് അമിതവില ഈടാക്കുന്നുവെന്ന പരാതിയെ തുടർന്ന് ദേവികുളം സബ് കലക്ടർ രാഹുൽ കൃഷ്ണശർമയുടെ നേതൃത്വത്തിൽ കടകളിൽ പരിശോധന നടത്തി. കടകളിൽ വില വിവരപ്പട്ടിക പ്രദർശിപ്പിക്കാതെ സാധനങ്ങൾ തോന്നുന്ന വിലയ്ക്ക് വിൽക്കുന്നതായുള്ള പരാതിയെ തുടർന്നായിരുന്നു പരിശോധന. ടൗണിലെ പഴം, പച്ചക്കറി, ബേക്കറി, ഹോട്ടൽ, മത്സ്യം, കോഴിക്കടകൾ എന്നിവിടങ്ങൾ ഉൾപ്പെടെ 41 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ഇതിൽ മാർക്കറ്റിനുള്ളിൽ വൃത്തിഹീനമായ രീതിയിലും ലൈസൻസ് ഇല്ലാതെയും പ്രവർത്തിച്ചിരുന്ന കോഴിക്കട അടച്ചുപൂട്ടാൻ സബ് കലക്ടർ നിർദേശം നൽകി. 25 കടകളിൽ ക്രമക്കേടുകൾ കണ്ടെത്തി. ഇവർക്ക് നോട്ടിസ് നൽകാനും പിഴയീടാക്കാനും സബ് കലക്ടർ നിർദേശം നൽകി. ഓണക്കാലം കഴിയുന്നതുവരെ തുടർച്ചയായി മൂന്നാർ ടൗണിലും പരിസരങ്ങളിലും പരിശോധനകൾ നടത്തുമെന്നും സബ് കലക്ടർ പറഞ്ഞു. താലൂക്ക് സപ്ലൈ ഓഫിസർ സി.ജയ ഹരി, പഞ്ചായത്ത് സെക്രട്ടറി കെ.എൻ.സഹജൻ, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ പി.എൽദോസ്, ഫുഡ് സേഫ്റ്റി ഓഫിസർ ആൻ മേരി ജോൺസൺ, ഡപ്യൂട്ടി തഹസിൽദാർ എ.കെ.ഷമീർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com