ADVERTISEMENT

തൊടുപുഴ∙ പൊതു വിതരണ വകുപ്പിന്റെ നേതൃത്വത്തിൽ വണ്ണപ്പുറം ടൗണിലും പരിസര പ്രദേശങ്ങളിലുമുള്ള പച്ചക്കറി, പലചരക്ക് സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി. സാധനങ്ങൾക്ക് വൻ വില ഈടാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സ്‌ക്വാഡിൽ സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി, റവന്യു, ആരോഗ്യ വകുപ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. ഓണക്കാലത്ത് വിലവർധന ഉണ്ടാകുന്നതിനാൽ ഇത്തരത്തിലുള്ള മിന്നൽ പരിശോധനകൾ തുടർന്നും ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. 

ഇന്നലെ 12 ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ 4 കേസുകൾ വിവിധ വകുപ്പുകളിലായി റജിസ്റ്റർ ചെയ്തു. ഉടുമ്പന്നൂർ ടൗണിലും പരിസരങ്ങളിലും നടത്തിയ പരിശോധനയിൽ താലൂക്ക് സപ്ലൈ ഓഫിസർ ബൈജു കെ.ബാലൻ, ഡപ്യൂട്ടി തഹസിൽദാർ വി.പി.അനിതമോൾ, റേഷനിങ് ഇൻസ്‌പെക്ടർമാരായ ജോസ് പി.ജേക്കബ്, പൗർണമി പ്രഭാകരൻ, ദീപ തോമസ്, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ ഷിന്റോ ഏബ്രഹാം, ഹെൽത്ത് ഇൻസ്‌പെക്ടർ സുനിൽകുമാർ എം.ദാസ് എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com