ADVERTISEMENT

പീരുമേട്∙ പൂട്ടിക്കിടക്കുന്ന പീരുമേട്ടിലെ തേയിലത്തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ഇത്തവണ സംസ്ഥാന സർക്കാരിന്റെ ഉത്സവബത്തയില്ല. ഓണക്കാല സഹായമായ 2.000 രൂപ അനുവദിച്ച കൊണ്ടു ലേബർ കമ്മിഷണർ പുറത്തിറക്കിയ പട്ടികയിൽനിന്ന് അടഞ്ഞുകിടക്കുന്ന വാഗമൺ ബോണാമി, ചീന്തലാർ, ലോൺട്രീ എസ്റ്റേറ്റുകളിലെ തൊഴിലാളികളെയാണ് ഒഴിവാക്കിയത്. തൊഴിലും ശമ്പളവും ഇല്ലാത്ത 450 തൊഴിലാളികൾക്ക് ഇതോടെ ഓണക്കാലത്ത് 2000 രൂപ വീതം ലഭിക്കാനുള്ള അവസരം നഷ്ടപ്പെട്ടു. ജില്ലയിൽ 8 തൊഴിലാളികൾ മാത്രമാണ് തൊഴിൽ വകുപ്പിന്റെ    പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.

ഉത്സവബത്തയില്ലെന്ന് അറിഞ്ഞതിനു പിന്നാലെ സിഐടിയുവിന്റെ നേതൃത്വത്തിൽ ഡപ്യൂട്ടി ലേബർ ഓഫിസറെ ഉപരോധിച്ചു. രാവിലെ 11ന് ആരംഭിച്ച ഉപരോധം വൈകിട്ട് 5 മണിവരെ നീണ്ടുനിന്നു. സർക്കാരിലേക്ക് തങ്ങൾ പട്ടിക നൽകിയിരുന്നു എന്നാണ് തൊഴിൽ വകുപ്പിന്റെ വിശദീകരണം. ഇതിനിടെ ഓണം കഴിഞ്ഞു തുക അനുവദിക്കാമെന്ന് മന്ത്രിയിൽനിന്ന് ഉറപ്പു ലഭിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ബിനു പറഞ്ഞു. ഉറപ്പിന്റെ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com