ADVERTISEMENT

വണ്ണപ്പുറം ∙  വീടിനു മുകളിൽ അപകടകരമാം വിധം നിൽക്കുന്ന മരം മുറിച്ചു മാറ്റാൻ വനം വകുപ്പിന്റെ അനുമതി കിട്ടാതെ കഷ്ടപ്പെടുകയാണ് പട്ടയ രഹിത ഭൂമിയിൽ താമസിക്കുന്ന ജനം. മരം മുറിച്ചു നീക്കാൻ ആവശ്യപ്പെട്ട്‌ വനം വകുപ്പിന് അപേക്ഷ നൽകാൻ തന്നെ കർഷകർക്ക് ഭയമാണ്‌. അപേക്ഷ നൽകിയാൽ ഉടൻ ഒഴിഞ്ഞു പോകണമെന്ന നോട്ടിസായിരിക്കും കിട്ടുക. 

മരം മുറിച്ചു നീക്കണമെന്നാവശ്യപ്പെട്ട്‌ കാളിയാർ റേഞ്ച്‌ ഓഫീസർക്കു പലരും ഡെയ്ഞ്ചർ പെറ്റീഷൻ നൽകി. എന്നാൽ അനുമതിക്കു പകരം ഇവർക്കു കിട്ടിയത്‌ കുടിയിറങ്ങാനുള്ള നോട്ടിസാണ്‌. ഇതോടെ അപകടാവസ്ഥയിൽ നിൽക്കുന്ന മരം മുറിക്കുന്നതിനുള്ള അപേക്ഷകൾ ആരും നൽകാതായി. ഒട്ടേറെ കുടുംബങ്ങളാണ്‌ ഏതു നിമിഷവും തങ്ങളുടെ വീടും കൃഷിയും നശിപ്പിച്ച്‌ മരം കടപുഴകി വീഴുമെന്ന ഭയത്തിൽ കഴിയുന്നത്‌.

കഴിഞ്ഞ ദിവസമാണ്‌ നെല്ലൂരുപാറയിൽ ബിജു പൗലോസിന്റെ വീടിനു മുകളിലേയ്‌ക്ക്‌ മരം ഒടിഞ്ഞു വീണത്. കാറ്റോ മഴയോ ഉണ്ടാകുമ്പോൾ ഭയന്നാണ്‌ പല കുടുംബങ്ങളും കഴിയുന്നത്‌.  ദുരന്ത നിവാരണ അതോറിറ്റി ഇതൊന്നും അറിഞ്ഞ ഭാവം കാണിക്കുന്നില്ലെന്നും കർഷകർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com