ഇത് ‘കഠിന’ദുരിതം; മുട്ടം ജില്ലാ കോടതി പരിസരത്ത് വാഹനക്കുരുക്ക്
Mail This Article
×
മുട്ടം∙ വാഹനക്കുരുക്കിൽ വീർപ്പുമുട്ടി മുട്ടം ജില്ലാ കോടതിയും പരിസരവും. കോടതിയിലേക്ക് എത്തുന്ന വാഹനങ്ങൾ കോടതി പരിസരത്ത് നിറഞ്ഞ് കോടതി റോഡ് വരെ പാർക്ക് ചെയ്യേണ്ടി സ്ഥിതിയാണ്. 12 കോടതികളാണ് ജില്ലാ കോടതി സമുച്ചയത്തിലുള്ളത്. ഈ കോടതികളിലേക്കെല്ലാമായി ഒട്ടേറെ വാഹനങ്ങളാണ് പ്രതിദിനം എത്തുന്നത്. മുട്ടം പോളിടെക്‌നിക് കോളജ്, ഐച്ച്ആർഡി കോളജ്, ജില്ലാ ജയിൽ, വ്യവസായ സ്ഥാപനങ്ങൾ, ജില്ലാ ഹോമിയോ തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങളിലേക്കുള്ള വാഹനങ്ങളും ഇതുവഴിയാണ് കടന്നുപോകുന്നത്. റോഡരികിൽ വാഹനങ്ങൾ നിറഞ്ഞതോടെ ഗതാഗതക്കുരുക്കും രൂക്ഷമാണ്. കോടതിക്ക് സമീപം ഒഴിഞ്ഞുകിടക്കുന്ന തരിശ് ഭൂമി ആവശ്യപ്പെട്ട് സർക്കാരിലേക്ക് കത്ത് നൽകിയെങ്കിലും ഇതനുവദിച്ച് നൽകിയില്ലെന്ന് അഭിഭാഷകർ പറയുന്നു. വാഹന പാർക്കിങ്ങിന് ബദൽ മാർഗം കണ്ടെത്തി ഗതാഗതക്കുരുക്ക് ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.