14 വർഷം മുൻപത്തെ ദുരന്ത ഓർമ; തേക്കടി കാണാൻ യുകെ ദമ്പതികൾ വീണ്ടും
Mail This Article
×
മൂന്നാർ ∙ 14 വർഷം മുൻപ് തേക്കടിയിലുണ്ടായ ബോട്ട് അപകടത്തിൽനിന്ന് രക്ഷപ്പെട്ട വിദേശ ദമ്പതികൾ വീണ്ടും കേരളസന്ദർശനത്തിന് എത്തുന്നു. യുകെയിലെ മാഞ്ചസ്റ്ററിൽ നിന്നുള്ള ജാക്ക് ഹല്ലിഡേ(76), ഭാര്യ മേറിലിൻ മേബിൾ ഹല്ലിഡേ (74) എന്നിവരാണ് മൂന്നാർ, തേക്കടി എന്നിവിടങ്ങൾ സന്ദർശിക്കുന്നതിനായി എത്തുന്നത്. തമിഴ്നാട്ടിലെത്തിയ ദമ്പതികൾ ഈ ആഴ്ച ഇടുക്കിയിലെത്തും. 2009 സെപ്റ്റംബർ 30നാണ് നാടിനെ നടുക്കിയ തേക്കടി ബോട്ട് ദുരന്തം. 82 സന്ദർശകരുമായി പോയ ഡബിൾ ഡക്കർ ബോട്ട് അപകടത്തിൽപെട്ട് 45 പേരാണ് മരിച്ചത്.
English Summary: Unforgettable Survival Story: Survivors of Thekkady Boat Tragedy Return to Kerala After 14 Years
English Summary: Unforgettable Survival Story: Survivors of Thekkady Boat Tragedy Return to Kerala After 14 Years
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.