‘എണീക്കടാ’... ഒറ്റ ഡയലോഗിൽ അംഗപരിമിതൻ ചാടിയെണീറ്റ് രണ്ടു കാലിൽ അറ്റൻഷനായി!
Mail This Article
തൊടുപുഴ നഗരത്തിൽ ബുധനാഴ്ച രാവിലെയാണ് കാലുകൾക്കും ഒരു കൈക്കും സ്വാധീനമില്ലാത്ത ഒരാൾ ഭിക്ഷ യാചിക്കുന്നത് ആളുകളുടെ ശ്രദ്ധയിൽപെട്ടത്. പരിതാപകരമായ ആ അവസ്ഥ കണ്ട് പലരും സഹായവുമായെത്തി. പിന്നീട്, ഈ ഭിക്ഷാടകനെ മുൻപ് കണ്ടിട്ടുള്ള ഒരാൾ നാട്ടുകാരോട് പറയുമ്പോഴാണ് ഇയാൾ അംഗപരിമിതനല്ല എന്ന കാര്യം എല്ലാവരും അറിയുന്നത്. ശേഷം ചിത്രങ്ങളിൽ...
1. അംഗപരിമിതനായി അഭിനയിച്ച ആളെ നാട്ടുകാർ കയ്യോടെ പിടികൂടിയപ്പോൾ അത്രയും നേരം സ്വരുക്കൂട്ടിയ നോട്ടുകെട്ടുകളുമായി നിൽക്കുന്നു.
2. പൊലീസ് എത്തിയപ്പോൾ വീണ്ടും അഭിനയം. നാലു കാലിൽ നടന്ന് ജീപ്പിനടുത്തേക്ക് നീങ്ങുന്നു.
3. ജീപ്പിനുള്ളിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥൻ ‘എണീക്കടാ’. ഒറ്റ ഡയലോഗിൽ ആള് ചാടിയെണീറ്റ് രണ്ടു കാലിൽ അറ്റൻഷനായി.
4. ഇനി മേലാൽ ആവർത്തിക്കരുതെന്ന് താക്കീത് നൽകി നടപടികളൊന്നും എടുക്കാതെ പൊലീസ് വിട്ടയച്ചപ്പോൾ വീണ്ടും അഭിനയം തുടർന്ന് ‘കഥാപാത്ര’മായി തന്നെ നടന്നുനീങ്ങുന്നു.