തലയ്ക്കു മുകളിൽ ചിറകുവിരിച്ച് ഭീതി; ജനവാസ മേഖലയിൽ തമ്പടിച്ച് വവ്വാലുകൾ, നിരവധി കുടുംബങ്ങൾ ഭീഷണിയിൽ
Mail This Article
മൂന്നാർ ∙ ജനവാസ മേഖലയിലെ മരങ്ങളിൽ വസിക്കുന്ന വവ്വാലുകൾ ജനങ്ങൾക്ക് ഭീഷണിയാകുന്നു. മൂന്നാർ എംജി കോളനിയിൽ ഗണപതി ക്ഷേത്രത്തിനു സമീപമുള്ള മരങ്ങളിലാണു നൂറുകണക്കിനു വവ്വാലുകൾ തൂങ്ങി കിടക്കുന്നത്. 350 ലധികം കുടുംബങ്ങൾ താമസിക്കുന്ന ജനവാസ മേഖലയിലാണു വവ്വാലുകൾ വസിക്കുന്നത്.
പകൽ സമയത്തു മരങ്ങളിൽ കിടക്കുന്ന ഇവ രാത്രി സമയത്ത് എംജി കോളനി ഉൾപ്പെടെയുളള കോളനികളിലെ വീടുകൾക്കു സമീപം വളർത്തുന്ന പേര ഉൾപ്പെടെയുള്ള മരങ്ങളിലെത്തി പഴങ്ങൾ തിന്നുന്നത് പതിവായിരിക്കുകയാണ്. വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാർ ടൗണിനു സമീപമുള്ള എംജി കോളനിയിൽനിപ്പ ഉൾപ്പെടെയുള്ള രോഗങ്ങൾ പരത്തുന്ന വവ്വാലുകൾ കൂട്ടത്തോടെ വസിക്കുന്നതിൽ കടുത്ത ആശങ്കയിലാണു പ്രദേശവാസികൾ.
വവ്വാലുകളെ ജനവാസ മേഖലയിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടു പ്രദേശവാസികൾ അധികൃതർക്കു പരാതി നൽകിയെങ്കിലും നടപടികൾ ഉണ്ടായില്ല.