തൊമ്മൻകുത്തിലും കാട്ടാന; വാഴക്കൃഷി നശിപ്പിച്ചു
Mail This Article
×
തൊടുപുഴ ∙ തൊമ്മൻകുത്തിൽ ഇന്നലെ പുലർച്ചെ നാട്ടിലിറങ്ങിയ കാട്ടാന കൃഷി നശിപ്പിച്ചു. ഈ ഭാഗത്തു കാട്ടാനകൾ ഇറങ്ങുന്നത് ആദ്യമാണ്.തൊമ്മൻകുത്ത് നാൽപതേക്കർ കുന്നുമ്മേൽ ജേക്കബിന്റെ പുരയിടത്തിലെ കുലയ്ക്കാറായ 200 ഏത്ത വാഴകളാണു നശിപ്പിച്ചത്. മൂന്ന് ആനകളാണ് ഉണ്ടായിരുന്നതെന്നു നാട്ടുകാർ പറഞ്ഞു.
നേരം വെളുത്തപ്പോൾ പുരയിടത്തിലെ വാഴകൾ ചവിട്ടി മെതിച്ചും ഓടിഞ്ഞും കിടക്കുന്നത് കണ്ടു പരിശോധിച്ചപ്പോഴാണ് ആനയിറങ്ങിയ വിവരം അറിയുന്നത്. ആനക്കൂട്ടം തൊട്ടടുത്തുള്ള തേക്കിൻ കൂപ്പിൽ നിലയുറപ്പിച്ചിരിക്കുകയാണ്. നൂറു കണക്കിനു ജനങ്ങൾ താമസിക്കുന്ന തൊമ്മൻകുത്ത് മേഖലയിൽ കാട്ടാന ഇറങ്ങിയത് നാട്ടുകാരെ ആശങ്കയിലാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.