ADVERTISEMENT

തൊടുപുഴ∙ നഗരത്തിൽ പാലാ റോഡിനു സമീപം മണക്കാട് റോഡിൽ 15 അടി ആഴമുള്ള ഗർത്തം വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും അപകട ഭീഷണിയായിട്ട് മാസങ്ങളായെങ്കിലും പരിഹാരമില്ല. സ്കൂൾ കുട്ടികളും മറ്റു യാത്രക്കാരും നൂറു കണക്കിനു വാഹനങ്ങളും  ദ കടന്നുപോകുന്ന ഈ ഭാഗത്തുള്ള ഓടയുടെ കരിങ്കൽക്കെട്ട് ഇടിഞ്ഞിട്ട് നാളുകളായി. മണ്ണിട്ട് ഉയർത്തിയ ഭാഗമായതിനാൽ ഓടയ്ക്ക് നല്ല ആഴമുണ്ട്. 

കരിങ്കൽ കെട്ട് ഇടിഞ്ഞപ്പോൾ ഈ ഭാഗത്തുള്ള പൊതുമരാമത്ത് വക സ്ലാബുകൾ ക്രെയിൻ കൊണ്ടുവന്ന് ഇളക്കിമാറ്റി. അതോടെ സ്ലാബ് പുനഃസ്ഥാപിക്കാൻ കഴിയാത്ത വിധം തകർന്നു പോയി. അതിനാൽ ഇത് മൂടാത്ത നിലയിൽ ഈ ഭാഗം അപകടകരമായി കിടക്കുകയാണ്. അധികൃതർ ഇതൊന്നും അറിഞ്ഞതായി ഭാവിക്കുന്നില്ല. പരിസരത്തുള്ള വ്യാപാരിയുടെ പരസ്യ ബോർഡ് മാത്രമാണ് അപകട സ്ഥലത്തെ ഏക അടയാളം. ഈ അപകടാവസ്ഥ മാറ്റുന്നതിന് ബന്ധപ്പെട്ടവർ തയാറാകണമെന്ന് നഗരവാസികൾ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com