ഇത് ഞങ്ങളുടെ പൂരം; വർണാഭമായ വിളംബര യാത്രയോടെ 34-ാം റവന്യു ജില്ലാ സ്‌കൂൾ കലോത്സവത്തിന് തുടക്കമായി
Mail This Article
×
കട്ടപ്പന∙ വർണാഭമായ വിളംബര യാത്രയോടെ 34-ാം റവന്യു ജില്ലാ സ്‌കൂൾ കലോത്സവത്തിന് തുടക്കമായി. 236 പോയിന്റുമായി തൊടുപുഴ ഉപജില്ലയും 201 പോയിന്റുമായി കട്ടപ്പന ഉപജില്ലയും ഇഞ്ചോടിഞ്ച് പോരടിക്കുന്നു. 59 പോയിന്റുമായി കൂമ്പൻപാറ ഫാത്തിമാ മാതാ ഗേൾസ് എച്ച്എസ്എസ് ഒന്നാം സ്ഥാനത്തുണ്ട്. സംഘനൃത്തം, മാർഗംകളി, മാപ്പിളപ്പാട്ട്, നാടകം അടക്കമുള്ള ജനപ്രിയ ഇനങ്ങളും നാളെ വേദികളിലെത്തും. കലോത്സവത്തോടനുബന്ധിച്ച് കട്ടപ്പന നഗരത്തിൽ നടന്ന വിളംബര യാത്ര ഡിവൈഎസ്പി വി.എ.നിഷാദ്‌മോൻ ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ന് 10ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം എം.എം.മണി എംഎൽഎ ഉദ്ഘാടനം ചെയ്യും. നഗരസഭാധ്യക്ഷ ഷൈനി സണ്ണി അധ്യക്ഷത വഹിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.