ADVERTISEMENT

കുമളി ∙ കഴുതപ്പാൽ വേണോ, കമ്പത്തേക്കു വരൂ. 30 മില്ലി പാലിനു 100 രൂപ. കേരളത്തിന്റെ അതിർത്തിയിൽ കമ്പത്ത് ഇപ്പോൾ കഴുതപ്പാൽ‍ ലഭ്യം. കഴുതപ്പാൽ ആവശ്യമുള്ളവർക്ക് അവരുടെ കൺമുൻപിൽ വച്ചുതന്നെ കഴുതയെ കറന്നു പാൽ കൊടുക്കും. തമിഴ്നാട്ടിലെ കടലൂർ ജില്ലയിലെ വൃദ്ധാചലം എന്ന സ്ഥലത്തു നിന്നുള്ളവരാണു കഴുതകളുമായി കമ്പത്ത് തെരുവുകളിലൂടെ പല സംഘങ്ങളായി തിരിഞ്ഞു പാൽ വിൽപന നടത്തുന്നത്. കഴുതപ്പാലിന്റെ ഗുണഗണങ്ങൾ വിളിച്ചുപറഞ്ഞാണ് ഇവർ  സഞ്ചരിക്കുന്നത്.  ഒരു ദിവസം ഒരു കഴുതയിൽനിന്നു 200 മുതൽ 300 മില്ലി പാൽ ലഭിക്കും. കഴുതപ്പാലിനു ചില ഗുണങ്ങൾ ഉണ്ടെന്നു കെ.കെ.പട്ടി സർക്കാർ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫിസർ സിറാജുദ്ദീൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com