മൂന്നാറിലൂടെ നടക്കാൻ വയ്യ; തെരുവുനായ ശല്യം രൂക്ഷം
Mail This Article
മൂന്നാർ∙ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തെരുവുനായ്ശല്യം വീണ്ടും രൂക്ഷമായി. വിവിധ കോളനികൾ, ഇക്കാ നഗർ, ടൗൺ, മാട്ടുപ്പെട്ടി, എക്കോ പോയിന്റ് പഴയ മൂന്നാർ, പെരിയവരകവല, നല്ലതണ്ണി റോഡ് തുടങ്ങിയ പ്രധാന സ്ഥലങ്ങളിലാണ് ഇടവേളയ്ക്കുശേഷം വീണ്ടും തെരുവുനായ്ശല്യം രൂക്ഷമായത്.
വിനോദ സഞ്ചാരികളുടെ വരവ് തുടങ്ങിയതോടെ, സഞ്ചാരികൾ പാതയോരങ്ങളിലും മറ്റും ഉപേക്ഷിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളും മറ്റും തിന്നാനാണ് തെരുവുനായ്ക്കൾ കൂട്ടത്തോടെ എത്തുന്നത്. പ്രധാന പാതകളിൽ പകൽ സമയത്ത് തെരുവുനായ്ക്കൾ കൂട്ടത്തോടെ എത്തുന്നത് കാൽനടയാത്രക്കാർക്ക് ഭീഷണിയായിരിക്കുകയാണ്.
സ്കൂൾ വിദ്യാർഥികൾ കാൽനടയായി പോകുന്ന നല്ലതണ്ണി റോഡിലാണ് ഇവയുടെ ശല്യം ഏറ്റവുമധികമായിരിക്കുന്നത്. വിനോദസഞ്ചാരികളെയും മറ്റ് കാൽനടയാത്രക്കാരെയും തെരുവുനായ്ക്കൾ ആക്രമിക്കാനായി ഓടിക്കുന്നതും മറ്റും പതിവായിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതിനെതിരെ ഒട്ടേറെ പരാതികളാണ് ഉയരുന്നത്.