ADVERTISEMENT

മൂന്നാർ ∙ എൻജിനും ബാറ്ററിയുമെത്തിയതോടെ മാട്ടുപ്പെട്ടി ജലാശയത്തിൽ ആദ്യ ഇ-ബോട്ട് ഈ മാസം അവസാനം മുതൽ ഓടി തുടങ്ങും. 20 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന ഫാമിലി ബോട്ടിലാണ് വൈദ്യൂത എൻജിൻ ഉൾപ്പെടെ ഘടിപ്പിച്ച് സർവീസ് തുടങ്ങുന്നത്.ഓസ്ട്രിയയിൽ നിന്നാണ് കഴിഞ്ഞ ദിവസം വൈദ്യൂത എൻജിൻ എത്തിയത്. എൻജിന് മാത്രം 35 ലക്ഷം രൂപയാണ് ചെലവഴിച്ചത്. 6 മണിക്കൂർ തുടർച്ചയായി സർവീസ് നടത്താൻ കഴിയുന്ന ശേഷിയുള്ള ബാറ്ററിയാണ് ഇ-ബോട്ടിൽ ഘടിപ്പിക്കുന്നത്. കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന പവർബോട്ട് ഗലേറിയ എന്ന സ്ഥാപനമാണ് ബോട്ടിൽ വൈദ്യുത സംവിധാനങ്ങൾ പിടിപ്പിക്കുന്നത്. കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യൻ വെസൽ റൂൾസ് അധികൃതർ ബോട്ട് പരിശോധിച്ച് അനുമതി നൽകുന്നതോടെ ഈ മാസം അവസാനം മുതൽ ഇ-ബോട്ട് ഓടി തുടങ്ങും.

കഴിഞ്ഞ ജൂലൈ 25നാണ് മാട്ടുപ്പെട്ടി ജലാശയത്തിൽ ഇ-ബോട്ട് പരീക്ഷണ ഓട്ടം നടത്തിയത്. വന്യ മൃഗങ്ങൾക്ക് ശല്യമാകുന്ന ശബ്ദമലിനീകരണം, ഡീസൽ ഉപയോഗം മൂലമുള്ള അന്തരീക്ഷ മലിനീകരണം എന്നിവ ഇ-ബോട്ട് ഓടി തുടങ്ങുന്നതോടെ ഒരു പരിധി വരെ ഇല്ലാതാക്കാൻ കഴിയും.ബോട്ടുകളുടെ അമിത ശബ്ദം ആനകളുടെ സ്വൈരജീവതത്തെ ബാധിക്കുന്നുവെന്ന കാരണം പറഞ്ഞ് ഹൈക്കോടതി ആനയിറങ്കലിലെ ബോട്ട് സവാരി നിരോധിച്ചിരുന്നു. ആനകളുടെ വിഹാരകേന്ദ്രമായ മാട്ടുപ്പെട്ടിയിലും സമാന സാഹചര്യം ഭാവിയിൽ ഉണ്ടാകാതിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇ-ബോട്ട് സർവീസ് തുടങ്ങുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com