ADVERTISEMENT

വൈദ്യുതി മുടക്കം: നെടുങ്കണ്ടം∙ പരിധിയിൽ വരുന്ന ആദിയാർപുരം- തെക്കേ കുരിശുമല റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്ന് 9 മുതൽ 5.30 വരെ പാമ്പാടുംപാറ സിആർഎസ് ട്രാൻസ്ഫോമറിലെ ഉപഭോക്താക്കൾക്ക് വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എൻ‌ജിനീയർ അറിയിച്ചു.

ബജറ്റ് ടൂറിസം:  ആലപ്പുഴയ്ക്ക്  യാത്ര 18ന് 
തൊടുപുഴ∙ കെഎസ്ആർടിസി ഡിപ്പോയിൽനിന്ന് ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി 18ന് ആലപ്പുഴയ്ക്ക് ഉല്ലാസ യാത്ര സംഘടിപ്പിക്കും. രാവിലെ 6.30ന് പുറപ്പെട്ട്, പ്രസിദ്ധമായ അർത്തുങ്കൽ പള്ളിയും കണ്ട് കേരള വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്മെന്റിന്റെ സീ കുട്ടനാട് ബോട്ടിൽ പുന്നമടക്കായലിലൂടെ 4 മണിക്കൂർ യാത്രയും ആസ്വദിക്കാം. തുടർന്ന് ആലപ്പുഴ ബീച്ചിൽ അസ്തമയവും കണ്ട് രാത്രി 10 മണിയോടെ തിരിച്ചെത്തും    വിധമാണ് യാത്ര. തൊടുപുഴ കെഎസ്ആർടിസി ഡിപ്പോയിൽ ആധാർ കാർഡ് സഹിതം എത്തി 10 മുതൽ 5 വരെയുള്ള സമയത്ത് സീറ്റുകൾ ബുക്ക് ചെയ്യാം. ഒരാൾക്ക് ബോട്ടിങ് ചാർജ് ഉൾപ്പെടെ 950 രൂപയാണ് നിരക്ക് (ഭക്ഷണ ചെലവുകൾക്ക് പുറമേ). 8304889896.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com