ADVERTISEMENT

കുമളി ∙ തേക്കടി ബോട്ട് ലാൻഡിങ്ങിലെ ലഘുഭക്ഷണശാല ആന തകർത്തു. ഭക്ഷണം പാകം ചെയ്യുന്ന ഭാഗത്തെ ഷെഡാണ് തകർത്തത്. ഇന്നലെ പുലർച്ചെ 2ന് എത്തിയ കാട്ടാന 5 വരെ ഇവിടെ നിലയുറപ്പിച്ചു. ആനയെ പിന്തിരിപ്പിക്കാൻ വനപാലകർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 

കഴിഞ്ഞ ഒരാഴ്ചയായി ആന തടാകത്തിന്റെ കരയിൽ എത്താറുണ്ട്. എന്നാൽ തടാകം നീന്തിക്കടന്നെത്തി നാശം വിതയ്ക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ല. കെടിഡിസി ഹോട്ടലായ ആരണ്യ നിവാസിൽ നിന്ന് ബോട്ട് ലാൻഡിങ്ങിലേക്ക് ഇറങ്ങുന്ന ഭാഗത്താണ് ലഘുഭക്ഷണശാല പ്രവർത്തിക്കുന്നത്. വനംവകുപ്പ് ജീവനക്കാരുടെ സൊസൈറ്റിക്കാണ് ഇതിന്റെ നടത്തിപ്പു ചുമതല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com