ADVERTISEMENT

അടിമാലി∙ പ്രളയക്കെടുതിയിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിച്ച വെള്ളത്തൂവൽ പഞ്ചായത്തിലെ പന്നിയാർ മലമുകളിൽ ദുരിതം പേറി 36 കുടുംബങ്ങൾ. 2018 ലെ പ്രളയത്തിൽ ഭവന ഭൂരഹിതരായ കുടുംബങ്ങളെയാണ് ഇവിടെ പുനരധിവസിപ്പിച്ചത്. എന്നാൽ കുടിവെള്ളം, യാത്രാ യോഗ്യമായ റോഡ് എന്നിവയുടെ അഭാവത്തിൽ ദുരിതക്കയത്തിലാണ് ഇവർ.വൈദ്യുതി ബോർഡിന്റെ ഒന്നര ഏക്കറോളം ഭൂമിയാണ് സർക്കാർ ഏറ്റെടുത്ത് ഭവനഭൂരഹിതർക്ക് വിട്ടുനൽകിയത്. പഞ്ചായത്ത് അധികൃതരും മറ്റും അടിസ്ഥാന സൗകര്യ വികസന വാഗ്ദാനവും നൽകിയിരുന്നു. ഇതു പ്രകാരം കുടിവെള്ളം എത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചെങ്കിലും     ഫലപ്രദമായില്ല. 

കുടിവെള്ളം കിട്ടാക്കനിയായി മാറിയതോടെ ആൾ താമസമില്ലാതെ കിടക്കുന്ന വീട്.
കുടിവെള്ളം കിട്ടാക്കനിയായി മാറിയതോടെ ആൾ താമസമില്ലാതെ കിടക്കുന്ന വീട്.

ഇതോടൊപ്പം ഇവിടേക്കുള്ള റോഡ് ടാറിങ് നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രഖ്യാപനത്തിൽ ഒതുങ്ങി. ഇതോടെ ഇവിടെ ലഭിച്ച പകുതിയോളം കുടുംബങ്ങൾ വീടുകൾ ഉപേക്ഷിച്ച് വാടക വീടുകളിലേക്ക് താമസം മാറ്റിയിട്ടുണ്ട്. മറ്റു മാർഗങ്ങൾ ഒന്നുമില്ലാത്ത കുടുംബങ്ങളാണ് ഇപ്പോൾ ദുരിതം പേറി ഇവിടെ കഴിയുന്നത്. വേനൽ ആരംഭിച്ചതോടെ കുടിവെള്ളത്തിനുള്ള നെട്ടോട്ടത്തിലാണിവർ. 1,000 ലീറ്റർ വെള്ളത്തിന് 8,00 രൂപ നൽകേണ്ട സാഹചര്യമാണുള്ളത്.

വെള്ളത്തൂവലിൽ നിന്ന് ഒന്നര കീലോമീറ്റർ ദൂരമാണ് ഇവിടേക്കുള്ളത്. റോഡ് തകർന്ന തരിപ്പണമായതോടെ ഓട്ടോറിക്ഷകൾ ഇവിടേക്ക് വരാൻ വൈമനസ്യം കാണിക്കുകയാണ്. കുടുംബാംഗങ്ങളുടെ ദുരിതത്തിന് പരിഹാരം കാണാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ്     ശക്തമാകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com