ADVERTISEMENT

ചെറുതോണി ∙ ജില്ലാ ഫയർ ഓഫിസർ ഇടുക്കി മെഡിക്കൽ കോളജ് കെട്ടിടങ്ങളിൽ നടത്തിയ പരിശോധനയിൽ ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ സ്ഥാപിച്ചിട്ടില്ലെന്നു കണ്ടെത്തി. അഡ്മിനിസ്ട്രേറ്റീവ് ഓഫിസ്, മെഡിക്കൽ കോളജ് ബ്ലോക്ക്, അക്കാദമിക് ബ്ലോക്ക് ജില്ലാ ആശുപത്രി ബ്ലോക്ക് എന്നിവിടങ്ങളിൽ കഴിഞ്ഞ 9ന് നടത്തിയ പരിശോധനയിലാണ് പോരായ്മകൾ കണ്ടെത്തിയത്. ഈ സാഹചര്യത്തിൽ കെട്ടിടങ്ങളിൽ ആവശ്യമായ അഗ്നിസുരക്ഷാ ഉപാധികൾ സ്ഥാപിച്ച് ഫയർ നിരാക്ഷേപ പത്രം എടുക്കുന്നതിനു അടിയന്തരമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി മെഡിക്കൽ കോളജ് സൂപ്രണ്ടിനു കത്തുനൽകി. 

ഇടുക്കി മെഡിക്കൽ കോളജിനു ഫയർ ആൻഡ് റെസ്ക്യൂ വകുപ്പിൽ നിന്നുള്ള നിരാക്ഷേപ പത്രം ലഭിച്ചിട്ടില്ലെന്നും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടില്ലെന്നും കാണിച്ച് ഡോ.ഗിന്നസ് മാടസ്വാമി മുഖ്യമന്ത്രിക്കും ഡയറക്ടർ ജനറലിനും പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അഞ്ച് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് അറിയിച്ച 2016ൽ മെഡിക്കൽ കോളജിൽ ആരംഭിച്ച നിർമാണപ്രവർത്തനങ്ങൾ അനിശ്ചിതമായി നീണ്ടുപോവുകയാണ്.

നിർമാണപ്രവർത്തനങ്ങൾക്ക് മേൽനോട്ടത്തിനും നിർദേശം നൽകുന്നതിനും വിദഗ്ധരില്ലാത്തതാണു നിലവിലെ പ്രതിസന്ധിക്കു കാരണം. കരാർ ഏറ്റെടുത്തു നിർമാണം നടത്തുന്ന കിറ്റ്കോ ആശുപത്രിക്ക് അനുയോജ്യമായ മാതൃകയിലല്ല പണികൾ നടത്തുന്നതെന്നു വ്യാപകമായ പരാതിയുണ്ട്.  മെഡിക്കൽ കോളജിനു മുന്നിൽ ഇന്ത്യൻ മെഡിക്കൽ കമ്മിഷൻ അനുശാസിക്കുന്ന ഒട്ടേറെ കടമ്പകൾ ഉള്ളപ്പോൾ, അഗ്നിശമനാ സേന പുതുതായി കൂടുതൽ നിർദേശങ്ങൾ നൽകിയിരിക്കുന്നത് അധികൃതർക്കു തലവേദന സൃഷ്ടിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com