ഉടുമ്പൻചോലയിൽ യുഡിഎഫ് കൺവൻഷനുകൾക്ക് തുടക്കം
Mail This Article
തൊടുപുഴ ∙ ഉടുമ്പൻചോല മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ പര്യടനം നടത്തിയ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ് മണ്ഡലംതല കൺവൻഷനുകൾക്കും തുടക്കം കുറിച്ചു. ഉടുമ്പൻചോല, സേനാപതി, നെടുങ്കണ്ടം, ശാന്തൻപാറ, രാജകുമാരി, രാജാക്കാട് എന്നീ പഞ്ചായത്തുകളിലൂടെ ആയിരുന്നു ഇന്നലത്തെ പര്യടനം.രാവിലെ ഉടുമ്പൻചോല പഞ്ചായത്തിലെ ഉടുമ്പൻചോല, മൈലാടുംപാറ, കല്ലുപാലം എന്നിവിടങ്ങളിൽ സ്കൂളുകൾ, പള്ളികൾ, മഠങ്ങൾ എന്നിവ സന്ദർശിച്ചായിരുന്നു പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ടത്.
ചെമ്മണ്ണാർ, വട്ടപ്പാറ, സ്നേഹപുരം, സേനാപതി, ശാന്തൻപാറ, പൂപ്പാറ, രാജകുമാരി, രാജകുമാരി നോർത്ത്, ഗാന്ധിപ്പാറ, മാങ്ങാത്തൊട്ടി എന്നിവിടങ്ങളിലും ഡീൻ കുര്യാക്കോസ് പ്രചാരണം നടത്തി.മുരിക്കുംതൊട്ടി, നെടുങ്കണ്ടം എന്നിവിടങ്ങളിൽ മരണവീടുകളും യുഡിഎഫ് സ്ഥാനാർഥി സന്ദർശിച്ചു.വൈകുന്നേരം രാജകുമാരി, രാജാക്കാട് മണ്ഡലങ്ങളിൽ നടന്ന യുഡിഎഫ് കൺവൻഷനുകളിലും ഡീൻ കുര്യാക്കോസ് പങ്കെടുത്തു. കടകളിലും വിവിധ സ്ഥാപനങ്ങളിലും ജനങ്ങളെ നേരിൽ കണ്ടാണ് സ്ഥാനാർഥി പ്രചാരണം പൂർത്തിയാക്കിയത്.