ശിശുപീഡകർക്ക് പിണറായി സംരക്ഷണം നൽകുന്നു: ഉമ തോമസ്
Mail This Article
ചെറുതോണി ∙ വാളയാറിലും വണ്ടിപ്പെരിയാറിലും പിഞ്ചു കുഞ്ഞുങ്ങളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ നരാധമന്മാരെ സംരക്ഷിക്കുകയും വെറ്ററിനറി കോളജിലെ സിദ്ധാർഥനെ ഒരിറ്റു വെള്ളം പോലും നൽകാതെ മൃഗീയമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ എസ്എഫ്ഐക്കാർക്കു സംരക്ഷണ കവചമൊരുക്കുകയും ചെയ്ത പിണറായി വിജയൻ കേരളത്തിലെ അമ്മമാർക്ക് വെറുക്കപ്പെട്ടവനായി മാറിയിരിക്കുന്നുവെന്ന് ഉമ തോമസ് എംഎൽഎ പറഞ്ഞു. യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം നടന്ന യുഡിഎഫ് വനിതാ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മിനി സാബു അധ്യക്ഷയായി. ഇന്ദു സുധാകരൻ, യുഡിഎഫ് ജില്ലാ കൺവീനർ പ്രഫ. എം.ജെ.ജേക്കബ്, നേതാക്കളായ എ.പി.ഉസ്മാൻ, ഷൈനി സജി, എം.കെ.പുരുഷോത്തമൻ, അനീഷ് ജോർജ്, പി.ഡി.ജോസഫ്, സി.യു.സുനിത, ഷൈനി റെജി, മിനി പ്രിൻസ്, ആൻസി തോമസ്, ഡൊമിന സജി, സാലി ബാബു എന്നിവർ പ്രസംഗിച്ചു. തുടർന്ന് വനിതാ നേതാക്കൾ റോഡ് ഷോയും നടത്തി.