മൂന്നാറിൽ വൻഹിറ്റായി കെഎസ്ആർടിസി ഡബിൾ ഡക്കർ ബസ്; 443 യാത്രക്കാർ
Mail This Article
×
മൂന്നാർ ∙ ലോക്സഭ തിരഞ്ഞെടുപ്പ് ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ജില്ല ഭരണകൂടം, സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ (സ്വീപ്പ്) എന്നിവയുടെ ആഭിമുഖ്യത്തിൽ മൂന്നാറിൽ നടത്തിയ കെഎസ്ആർടിസി ഡബിൾ ഡക്കർ ബസ് സർവീസ് വൻ ഹിറ്റ്. അഞ്ചു ദിവസത്തിനിടയിൽ വിനോദ സഞ്ചാരികളടക്കം 443 പേർ ബസിൽ യാത്ര ചെയ്തു.
പഴയ മൂന്നാറിൽ നിന്നാരംഭിച്ച് ഗവ. ബോട്ടാണിക്കൽ ഗാർഡൻ, സിഗ്നൽ പോയിന്റ്, ദേവികുളം ചൊക്രമുടി, ഗ്യാപ് റോഡ്, ആനയിറങ്കൽ വരെയായിരുന്നു സർവീസ്. ദിവസവും മൂന്നു സർവീസുകളാണ് നടത്തിയത്. തികച്ചും സൗജന്യമായി നടത്തിയ യാത്രകളിൽ വിനോദ സഞ്ചാരികളായിരുന്നു കൂടുതൽ. കഴിഞ്ഞ 12നാണ് പഴയ മൂന്നാറിൽ നിന്നും ഡബിൾ ഡക്കർ ബസ് സർവീസ് കലക്ടർ ഫ്ലാഗ് ഓഫ് ചെയ്തത്. ബസ് ചൊവ്വാഴ്ച മൂന്നാറിലെ സർവീസ് അവസാനിപ്പിച്ച് മടങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.