ADVERTISEMENT

കഞ്ഞിക്കുഴി ∙ ചേലച്ചുവട് കട്ടിങ്ങിൽ ഭീഷണി ഉയർത്തി പാറക്കൂട്ടം അടർന്നു വീഴുന്നു. ശക്തമായ വേനൽ മഴയെ തുടർന്ന് കഴിഞ്ഞ 17നു രാത്രി മലമുകളിൽ നിന്നും പാറക്കൂട്ടം അടർന്ന് താഴ്ഭാഗത്തു മൈലാടുപാറയിൽ പ്രേംകുമാറിന്റെ പുരയിടത്തിലേക്ക് പതിച്ച് വ്യാപകമായ കൃഷിനാശം സൃഷ്ടിച്ചിരുന്നു. പ്രേംകുമാറിന്റെ വീടിനു ഭീഷണിയായി എപ്പോൾ വേണമെങ്കിലും താഴേക്കു പതിക്കാമെന്ന മട്ടിൽ പാറക്കൂട്ടങ്ങൾ ഇനിയും മല മുകളിലുണ്ട്.

മാസങ്ങൾക്കു മുൻപും ഇത്തരത്തിൽ വലിയ പാറ അടർന്നു വീണ് വ്യാപകമായി കൃഷി ദേഹണ്ഡങ്ങൾ നശിപ്പിച്ച് അടിമാലി – കുമളി ദേശീയ പാതയിലേക്കു പതിച്ചിരുന്നു. ഈ പാറയുടെ ഒരു ഭാഗം ഭീതി സൃഷ്ടിച്ച് ഇപ്പോഴും മലമുകളിൽ തന്നെ മരത്തിൽ തടഞ്ഞ് നിൽക്കുകയാണ്.  ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയതിനെത്തുടർന്ന് പാറ പൊട്ടിച്ചു നീക്കാനും അപകട ഭീഷണിയിലായ കുടുംബത്തെ മാറ്റിപ്പാർപ്പിക്കാനും കലക്ടർ ഉത്തരവിട്ടിരുന്നു. എന്നാൽ വർഷം ഒന്നാകാറായിട്ടും ഇക്കാര്യത്തിലും യാതൊരു തീരുമാനവും ബന്ധപ്പെട്ടവർ സ്വീകരിച്ചിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com