ADVERTISEMENT

ചെറുതോണി ∙ ഇടുക്കി മെഡിക്കൽ കോളജിൽ പഠന സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ നടത്തിവരുന്ന രാപകൽ സമരം നാലാം ദിവസമായ ഇന്നലെയും തുടർന്നു. മെഡിക്കൽ വിദ്യാഭ്യാസത്തിന് അനിവാര്യമായ ലാബുകളും പഠനോപകരണങ്ങളും ഉടനടി ഒരുക്കണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടു. മെഡിക്കൽ കോളജ് വിദ്യാർഥികളുടെ സമരം നാലാം ദിനം പിന്നിട്ടതോടെ വിദ്യാർഥികളുടെ പഠന, താമസ സൗകര്യങ്ങൾ സംബന്ധിച്ചു ചർച്ച ചെയ്യാൻ കലക്ടർ നാളെയും മന്ത്രി വീണാ ജോർജ് മറ്റന്നാളും യോഗം വിളിച്ചു.

നാളെ ഉച്ചകഴിഞ്ഞ് 3നു കലക്ടറുടെ ചേംബറിൽ നടക്കുന്ന യോഗത്തിൽ കോളജ് അധികൃതർ, വിദ്യാർഥി പ്രതിനിധികൾ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുക്കും. കെട്ടിടം പണി ഏറ്റെടുത്തു നടപ്പാക്കുന്ന സർക്കാർ ഏജൻസിയായ കിറ്റ്കോ പ്രതിനിധികളെയും വിളിച്ചിട്ടുണ്ട്. 28നു തിരുവനന്തപുരത്ത് ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫിസിൽ നടക്കുന്ന ചർച്ചയിൽ വിദ്യാർഥി പ്രതിനിധികളെ ക്ഷണിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com