ADVERTISEMENT

ചെറുതോണി∙ തടിയമ്പാട്ടുനിന്നു മുളകുവള്ളിയിലേക്കുള്ള പ്രധാന പാതയിൽ സെമിനാരിക്കും മൃഗാശുപത്രിക്കും സമീപമുള്ള ചപ്പാത്തിൽ കമ്പും തടിയും ചപ്പുചവറുകളും വന്നടിഞ്ഞ് വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുന്നു. മഴക്കാലത്ത് കര കവിഞ്ഞൊഴുകുന്ന പാൽക്കുളം തോടിനു കുറുകെയാണ് ചപ്പാത്ത് നിർമിച്ചിരിക്കുന്നത്. ചെറിയ മഴയത്ത് പോലും വലിയ കുത്തോഴുക്കാണ് തോട്ടിലൂടെയുള്ളത്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ ചപ്പാത്തിന്റെ 5 വെന്റുകളിൽ മൂന്നും ചപ്പുചവറുകൾ വന്ന് അടഞ്ഞതിനാൽ തോട് കര കവിഞ്ഞ് ചപ്പാത്തിന് മുകളിലൂടെ ഒഴുകിയിരുന്നു. ദിവസവും ഒട്ടേറെ വാഹനങ്ങളും കാൽനട യാത്രക്കാരും സഞ്ചരിക്കുന്ന പ്രധാന പാതകളിൽ ഒന്നാണിത്. 

തോട് കരകവിഞ്ഞ് ഒഴുകി ഗതാഗതം തടസ്സപ്പെട്ടാൽ 2 കിലോമീറ്ററിലധികം സഞ്ചരിച്ച് അശോക കവല വഴി മാത്രമേ നാട്ടുകാർക്ക് മുളകുവള്ളിയിലേക്ക് എത്താൻ കഴിയുകയുള്ളൂ. സ്കൂൾ സീസണിൽ കൊച്ചുകുട്ടികൾ അടക്കമുള്ളവർക്ക് ഇതു ദുരിതമാകും. വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തി ചപ്പാത്തിൽവന്ന് അടിഞ്ഞിരിക്കുന്ന തടിയും കമ്പുകളും ഉടൻ നീക്കം ചെയ്യാൻ ബന്ധപ്പെട്ട അധികാരികൾ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ഇതിനു പുറമേ പ്രധാന ജനവാസ മേഖലയിലുള്ള ചപ്പാത്ത് ഉയരവും വീതിയും കൂട്ടി പുനർനിർമിക്കണമെന്നും ആവശ്യമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com