ADVERTISEMENT

തൊടുപുഴ∙ ലോക്സഭാ തിരഞ്ഞെടുപ്പു ചരിത്രത്തിൽ ഒട്ടുമിക്ക തവണയും വിജയികൾക്ക് ‘വമ്പൻ ഭൂരിപക്ഷം’ സമ്മാനിച്ച ശീലമാണ് ഇടുക്കി മണ്ഡലത്തിനുള്ളത്. മണ്ഡലം തൂത്തുവാരിയവരാണ് ഇടുക്കിയിൽനിന്നു വിജയിച്ച സ്ഥാനാർഥികളിൽ ഭൂരിപക്ഷവും. അത് ഇത്തവണയും തെറ്റിച്ചില്ല. ഇതുവരെ നടന്ന 13 ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ ഭൂരിപക്ഷം 25,000നു താഴെ വന്നത് 3 തവണ മാത്രം. 1980, 98, 99 വർഷങ്ങളിലാണ് ഭൂരിപക്ഷം പതിനായിരത്തിനും താഴെയായത്.

98ൽ കോൺഗ്രസിലെ പി.സി.ചാക്കോ കേരള കോൺഗ്രസിലെ (ജെ) ഫ്രാൻസിസ് ജോർജിനെതിരെ നേടിയ 6350 വോട്ടിന്റെ ഭൂരിപക്ഷമാണ് മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം. 13 തിരഞ്ഞെടുപ്പുകളിൽ 8 തവണ ഭൂരിപക്ഷം 50,000 കടന്നു. അതിൽത്തന്നെ 3 തവണ ഒരു ലക്ഷത്തിനു മുകളിലായിരുന്നു ഭൂരിപക്ഷം. 2019 തിരഞ്ഞെടുപ്പിൽ ഡീൻ കുര്യാക്കോസ് ഇടതു സ്വതന്ത്രനായ ജോയ്സ് ജോർജിനെതിരെ നേടിയ 1,71,053 വോട്ടിന്റെ ഭൂരിപക്ഷമാണ് മണ്ഡലത്തിലെ ഇതുവരെയുള്ളതിൽ ഏറ്റവും കൂടിയ ഭൂരിപക്ഷം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com