ADVERTISEMENT

ചെറുതോണി∙ പാറേമാവ് കൊച്ചു പൈനാവ് കോളനിയിൽ മുന്നറിയിപ്പ് കൂടാതെ ജലഅതോറിറ്റി അധികൃതർ വിഛേദിച്ച ശുദ്ധജല കണക്‌ഷൻ മനോരമ വാർത്തയെ തുടർന്ന് പുനഃസ്ഥാപിച്ചു. യാതൊരു കാരണവും ഇല്ലാതെ മുന്നറിയിപ്പ് നൽകാതെയായിരുന്നു ഒട്ടേറെപ്പേർ ദൈനംദിന ആവശ്യങ്ങൾക്കായി ശുദ്ധജലം എടുക്കുന്ന കണക്‌ഷൻ വിഛേദിച്ചത്.

പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതിയിൽപെടുത്തി സൗജന്യമായി നൽകുന്ന ജൽ ജീവൻ മിഷന്റെ വാട്ടർ കണക്‌ഷനായിരുന്നു ഇത്.  പരാതി നൽകി മാസങ്ങൾ പിന്നിട്ടിട്ടും ഉദ്യോഗസ്ഥരും കരാറുകാരും പൈനാവ് നിവാസികളുടെ നിരന്തര ആവശ്യം അവഗണിക്കുകയായിരുന്നു. പ്രദേശവാസികൾക്ക് ശുദ്ധജലം എടുക്കുന്നതിനായി പൊതുവായി സ്ഥാപിച്ച ടാപ്പ് അടച്ചു പൂട്ടിയതിനെത്തുടർന്നു പ്രദേശത്തെ ഒട്ടേറെ കുടുംബങ്ങൾ ശുദ്ധജലം കിട്ടാതെ പ്രതിസന്ധിയിലായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com