ADVERTISEMENT

മറയൂർ∙ മറയൂർ– ഉദുമൽപേട്ട റോഡ് പൊളിഞ്ഞുകിടക്കുന്നതിനാൽ വിനോദസഞ്ചാരികളുടെ തിരക്കു കൂടുമ്പോൾ ഗതാഗതക്കുരുക്കിനു കാരണമാകുന്നു. ശോച്യാവസ്ഥ പരിഹരിക്കാനും വീതി കൂട്ടാനുള്ള നടപടി സ്വീകരിക്കാത്തതുമാണ് കുരുക്കിനു കാരണമാകുന്നത്. അവധി ദിവസങ്ങളിൽ മറയൂർ, കാന്തല്ലൂർ, മൂന്നാർ മേഖലയിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ തിരക്ക് കൂടുമ്പോൾ ഈ പാതയിലൂടെ മണിക്കൂറുകളോളം ഗതാഗത തടസ്സമാണ്.

മറയൂർ– ചിന്നാർ റോഡിൽ കഴിഞ്ഞ ദിവസം 4 കിലോമീറ്റർ ഗതാഗതം തടസ്സപ്പെട്ടു. ഇവിടെ ബിഎംബിസി നിലവാരത്തിൽ റോഡ് നിർമാണം നടത്തുമെന്ന് പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും ഒരു ജോലിയും തുടങ്ങിയിട്ടില്ല. 16 കിലോമീറ്റർ നിലവിൽ യാത്ര ചെയ്യണമെങ്കിൽ ഒരു മണിക്കൂർ വരെയെടുക്കുകയാണ്.

English Summary:

Tourist Influx Turns Marayur Road into a Traffic Nightmare

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com