ADVERTISEMENT

കുമളി ∙ മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം സംഭരിക്കുന്ന തമിഴ്നാട്ടിലെ വൈഗ അണക്കെട്ട് തുറന്നു. മധുര, ഡിണ്ടിഗൽ ജില്ലകളിലെ ജലസേചനത്തിനായാണു വൈഗ അണക്കെട്ടിൽ നിന്ന് സെക്കൻഡിൽ 900 ഘനയടി വെള്ളം തുറന്നുവിട്ടത്. തേനി, മധുര, ഡിണ്ടിഗൽ എന്നീ 3 ജില്ലകളിലെ കലക്ടർമാർ സംയുക്തമായാണ് അണക്കെട്ടിലെ ഷട്ടർ തുറന്നത്. 

തേനി ജില്ലയിലെ ആണ്ടിപ്പട്ടിക്കു സമീപം സ്ഥിതി ചെയ്യുന്ന 71 അടി ഉയരമുള്ള വൈഗ അണക്കെട്ടിൽ നിന്ന് മധുര, ഡിണ്ടിഗൽ ജില്ലകളിലെ കൃഷിയിടങ്ങളിലെ ആദ്യഘട്ട കൃഷിക്കാണ് വെള്ളം തുറന്നു വിട്ടത്. അണക്കെട്ടിലെ ജലലഭ്യത അനുസരിച്ച് 6,739 ദശലക്ഷം ഘനയടി വെള്ളം തുറന്നുവിടാനാണ് പദ്ധതി. 45,041 ഏക്കർ സ്ഥലത്തെ ജലസേചനത്തിന് ഈ വെള്ളം ഉപകരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com