ADVERTISEMENT

കാഞ്ചിയാർ∙ ലബ്ബക്കടയിലും പരിസര മേഖലകളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം. കൂട്ടമായി അലഞ്ഞുതിരിയുന്ന നായ്ക്കൾ കാൽനട യാത്രികർക്കും വാഹന യാത്രികർക്കും നേരെ പാഞ്ഞടുക്കുന്നത് ഭീതി വർധിപ്പിക്കുന്നു. കച്ചവട സ്ഥാപനങ്ങൾക്കു മുൻപിലും പാതയോരങ്ങളിലുമെല്ലാം തമ്പടിച്ചിരിക്കുന്ന ഇവ ഏതുനിമിഷവും ആക്രമിക്കുമെന്ന ഭീതിയിലാണ് ജനം. സ്കൂൾ, കോളജ്, ആശുപത്രി, പഞ്ചായത്ത്-വില്ലേജ് ഓഫിസുകൾ തുടങ്ങിയവയെല്ലാം പ്രവർത്തിക്കുന്ന ലബ്ബക്കടയിലാണ് ഈ അവസ്ഥ. സ്ത്രീകളും കുട്ടികളുമെല്ലാം ഭീതിയോടെയാണ് മേഖലയിലൂടെ സഞ്ചരിക്കുന്നത്. കഴിഞ്ഞ വർഷം ഈ മേഖലയിൽ ബൈക്ക് യാത്രികനെയും വിദ്യാർഥികളെയും നായ്ക്കൾ ആക്രമിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com