ADVERTISEMENT

വാഗമൺ ∙ വെള്ളവും വൈദ്യുതിയും ഇല്ലാത്തതിനാൽ ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം വാഗമണ്ണിൽ തുറന്ന ശുചിമുറി അടച്ചു പൂട്ടി.  പ്രാഥമിക സൗകര്യങ്ങൾ ഇല്ലാതെ വിനോദസ‍ഞ്ചാരികൾ ഉൾപ്പെടെയുള്ളവർ  വലയുന്നു. മാർക്കറ്റിൽ പൊലീസ് സ്റ്റേഷനു സമീപത്താണ് ജില്ലാ ശുചിത്വ മിഷന്റെ 5 ലക്ഷം രൂപ ഉപയോഗിച്ച് ശുചിമുറി നിർമിച്ചത്.

എന്നാൽ ഉദ്ഘാടനത്തിനു ശേഷം നാല് മാസം മാത്രമാണ്  പ്രവർത്തിച്ചത്. വൈദ്യുതി, വെള്ളം എന്നിവ ലഭ്യമല്ലാതെ വന്ന സാഹചര്യത്തിൽ ശുചിമുറി മുറി ലേലം പിടിച്ച കരാറുകാരനു നഷ്ടം വന്നു. ഇതോടെ ഇയാൾ നടത്തിപ്പ് ഉപേക്ഷിച്ചു . വെള്ളം പുറത്തു നിന്നു വിലയ്ക്കു വാങ്ങേണ്ടി വരുന്നതാണ് പ്രതിസന്ധി. കുഴൽ കിണർ നിർമിച്ചെങ്കിലും മോട്ടർ സ്ഥാപിക്കുന്നതിന് കഴിഞ്ഞിട്ടില്ല. വയറിങ് ജോലികളും പൂർത്തിയാകാനുണ്ട്. 

ടെൻഡർ നടപടി ആരംഭിച്ചു
∙ ശുചിമുറിയിൽ മോട്ടർ വാങ്ങി സ്ഥാപിക്കുന്നതിനും വയറിങ് ജോലികൾക്കും വേണ്ടി 77,000 രൂപ ഏലപ്പാറ പഞ്ചായത്ത് അനുവദിച്ചതായി പഞ്ചായത്തംഗം ടി.എസ്.പ്രദീപ്കുമാർ പറഞ്ഞു.  ടെൻഡർ വിളിച്ചു കഴിഞ്ഞു. അടുത്ത പഞ്ചായത്ത് കമ്മിറ്റി മറ്റു തീരുമാനങ്ങൾ എടുക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com